നിലമ്പൂർ: സിനിമയെ വെല്ലുന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ പോലീസിനെ കബളിപ്പിച്ച് മോഷ്ടാവ് സ്വർണ്ണമാല ക്ലോസറ്റിലൊഴുക്കി. നിലമ്പൂരിൽ കുട്ടിയുടെ മാല തട്ടിപ്പറിച്ച് വിഴുങ്ങിയ പാലേമാട് സ്വദേശിനി സമീനയാണ് നാല് ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ പോലീസിനെ വെട്ടിലാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെയാണ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇവർ തൊണ്ടിമുതൽ നശിപ്പിച്ചത്. സംഭവത്തിന്റെ പശ്ചാത്തലം നാല് ദിവസം മുൻപാണ് നിലമ്പൂരിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ കുഞ്ഞിന്റെ 3.5 ഗ്രാം തൂക്കമുള്ള സ്വർണ്ണമാല സമീന തട്ടിപ്പറിച്ചത്.…
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തിൽ, തിരുമല തിരുപ്പതി ദേവസ്ഥാനം (TTD), വൈഷ്ണോ ദേവി ക്ഷേത്രം എന്നിവയുടെ മാതൃകയിൽ ശബരിമലയ്ക്കായി ഒരു പ്രൊഫഷണൽ ഭരണസംവിധാനം കൊണ്ടുവരണമെന്ന് പ്രശാന്ത് ഐ എ എസ് .ട്രാവൻകൂർ ദേവസ്വം ബോർഡിന്റെ (TDB) നിലവിലെ ഭരണപരമായ പോരായ്മകളാണ് സ്വർണ്ണത്തട്ടിപ്പ് പോലുള്ള ഗുരുതരമായ വീഴ്ചകൾക്ക് കാരണമെന്നും, ക്ഷേത്രകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 'ശബരി' (SABARI) എന്ന പേരിൽ ഒരു പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നുമാണ് നിർദ്ദേശം.…
Sign in to your account