തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പോരാട്ടം മുറുകവെ രാഷ്ട്രീയ മര്യാദകൾ കാറ്റിൽ പറത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ സഹപ്രവർത്തകനും സി.പി.എമ്മിന്റെ കരുത്തനായ നേതാവുമായിരുന്ന ജി. സുധാകരനെതിരെ അങ്ങേയറ്റം അധിക്ഷേപകരമായ പദപ്രയോഗവുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജോണി ലൂക്കോസിനോട് സംസാരിക്കവെയാണ്, സുധാകരന്റെ രാഷ്ട്രീയ തീരുമാനത്തെ "ചെറ്റത്തരം" എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. തുടരുന്ന അധിക്ഷേപ രാഷ്ട്രീയം പാർട്ടി വിട്ട് അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരന്റെ തീരുമാനമാണ് പിണറായിയെ…
ആലപ്പുഴ: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി വിടുന്നു എന്ന സൂചനകൾ ശക്തമാകുന്നു. 2026-ലെ പാർട്ടി മെമ്പർഷിപ്പ് സ്ക്രൂട്ടണി സമയത്ത് തന്റെ അംഗത്വം പുതുക്കാൻ അദ്ദേഹം തയ്യാറായില്ല എന്ന വാർത്ത പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ പടർന്നത്. പിണറായി സർക്കാരിന്റെ ഭരണരീതികളിലും പാർട്ടിയിലെ ചില നേതാക്കളുടെ സമീപനങ്ങളിലും സുധാകരൻ ഏറെ നാളായി അതൃപ്തിയിലായിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.…
ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരന് കുളിമുറിയിൽ കാൽ വഴുതി വീണ് പരിക്ക്. കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി അദ്ദേഹത്തെ പരുമല സെന്റ് ഗ്രിഗോറിയോസ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലേക്ക് മാറ്റി. ഇന്ന് രാവിലെയായിരുന്നു സംഭവം. കാൽ വഴുതി വീണതിനെ തുടർന്ന് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകി. എങ്കിലും, പരിക്ക് ഗുരുതരമായതിനാൽ പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുന്ന…
തിരുവനന്തപുരം: ആർ.എസ്.പി. നേതാവ് ടി.ജെ. ചന്ദ്രചൂഡന്റെ പുരസ്കാരദാന ചടങ്ങിൽ വേദി പങ്കിട്ട സി.പി.എം. നേതാവ് ജി. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പരസ്പരം പുകഴ്ത്തിയ സംഭവം രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുന്നു. 'തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമാണ്' എന്ന് സുധാകരനെ വിശേഷിപ്പിച്ച വി.ഡി. സതീശനെ, 'പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ്' എന്ന് വിശേഷിപ്പിച്ചാണ് ജി. സുധാകരൻ മറുപടി നൽകിയത്. സുധാകരന് സതീശന്റെ ആദരം ജി. സുധാകരനെ താൻ കണ്ടതിൽ വെച്ച് ഏറ്റവും…
തിരുവനന്തപുരം: ആസന്നമായ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം കനത്ത വെല്ലുവിളിയാകുമെന്ന ഉറപ്പായതോടെ മുഖം മിനുക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി സി.പി.എം നേതൃത്വം. ഭരണ വിരുദ്ധ വികാരത്തിനൊപ്പം ശബരിമലയിലെ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളും എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ, 2021-ലെ തന്ത്രങ്ങളിൽ മാറ്റം വരുത്തി കൂടുതൽ പുതുമുഖങ്ങളെ സ്ഥാനാർത്ഥികളാക്കാനാണ് പാർട്ടി ആലോചിക്കുന്നത്. പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാമെന്നാണ് സി.പി.എം കരുതുന്നത്. ഇതിന്റെ ഭാഗമായി അന്തരിച്ച ജനപ്രിയ നേതാവ് വി.എസ്.…
Sign in to your account