Tag: Finance Minister

Kerala Politics News 1 Min Read

ഖജനാവിൽ എത്തും 15000 കോടി! ലോട്ടറി പ്രതീക്ഷയിൽ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഇത്തവണയും ലോട്ടറിയിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രധാന പ്രതീക്ഷ. 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ ലോട്ടറി വിൽപനയിലൂടെ റെക്കോർഡ് വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ​കണക്കുകളിലെ ‘ഭാഗ്യക്കുറി’ ​കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ വർധനവാണ് ലോട്ടറി വരുമാനത്തിൽ ധനമന്ത്രി പ്രതീക്ഷിക്കുന്നത്. ബജറ്റ് പ്രസംഗത്തിലെ പ്രധാന കണക്കുകൾ ഇതാ: ​അതായത്, മുൻ വർഷത്തേക്കാൾ ഏകദേശം 725 കോടി രൂപയുടെ അധിക വിൽപനയാണ് സർക്കാർ ഇക്കുറി മുന്നിൽ കാണുന്നത്.

Finance National News 1 Min Read

ബജറ്റ് 2026: ഞായറാഴ്ച രാവിലെ 11-ന് നിർമല സീതാരാമൻ പാർലമെന്റിൽ; രാജ്യം ഉറ്റുനോക്കുന്ന പ്രഖ്യാപനങ്ങൾ ഏതൊക്കെ?

ന്യൂഡൽഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ഞായറാഴ്ച അവതരിപ്പിക്കും. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ ബജറ്റ് പ്രസംഗം ആരംഭിക്കും. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ ഒൻപതാമത് ബജറ്റാണിത്. ​പ്രധാന പ്രതീക്ഷകൾ: സാധാരണക്കാർക്കും ശമ്പളക്കാർക്കും ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ സ്റ്റാൻഡേർഡ്

Kerala Politics News 1 Min Read

പെൻഷൻകാർക്ക് ആശ്വാസം ! ഡി ആർ പരിഷ്കരണ കുടിശികയുടെ അവസാന രണ്ട് ഗഡുക്കൾ ബജറ്റിൽ പ്രഖ്യാപിക്കും; പണം സതീശൻ തരുമെന്ന് ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് പെൻഷൻകാർക്ക് ആശ്വാസമായി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം വരുന്നു. 2019-ലെ പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ടിയിരുന്ന ക്ഷമാശ്വാസ (DR) പരിഷ്കരണ കുടിശികയുടെ അവസാന രണ്ട് ഗഡുക്കൾ 2026-27 സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്യും.. ജനുവരി 29-ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നായിരിക്കും ഇത്. ​അഞ്ചു വർഷത്തെ കാത്തിരിപ്പ് യഥാർത്ഥത്തിൽ 2021-ൽ പെൻഷൻകാർക്ക് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങളാണിത്. എന്നാൽ സംസ്ഥാനം നേരിട്ട

Kerala Politics News 1 Min Read

പഞ്ചായത്തുകളുടെ ഫണ്ട് വെട്ടികുറയ്ക്കും! കൊടുക്കാനുള്ളത് 3253 കോടി; ഇത് 1000 കോടിയിൽ ഒതുക്കാൻ കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിച്ച ബജറ്റ് വിഹിതത്തിൽ വൻ വെട്ടിക്കുറവ് വരുത്താൻ ധനവകുപ്പ് നീക്കം. ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇനി നാല് മാസം മാത്രം അവശേഷിക്കെ, 4412.89 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഗ്രാമ പഞ്ചായത്തുകൾക്ക് നൽകിയിട്ടുള്ളത് 1159 കോടി രൂപ മാത്രം. പ്ലാനിംഗ് ബോർഡിന്റെ ഔദ്യോഗിക രേഖകളായ 'പ്ലാൻ സ്പേസ്' ആണ് ഈ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. ​ബാക്കി 3253 കോടി രൂപയുടെ വിഹിതം ഇനി പഞ്ചായത്തുകൾക്ക് ലഭിക്കാൻ