Tag: Election Campaign

Kerala Politics News 1 Min Read

ഡാറ്റ ചോർത്തൽ കേസ് ഹൈക്കോടതിയിലേക്ക്; പിണറായിക്ക് നാളെ നിർണായകം

​കൊച്ചി: കേരളത്തിലെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെയും സാധാരണക്കാരുടെയും സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ നേട്ടത്തിനായി പരസ്യമായി ദുരുപയോഗം ചെയ്തതിന് എതിരെ ഹർജി. അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് പിണറായി വിജയന്റെ ഓഫീസിൽ നടന്നിരിക്കുന്നതെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ​ഹർജിയിലെ പ്രധാന ആരോപണങ്ങൾ ​സർക്കാർ ജീവനക്കാരുടെ ശമ്പളവും സേവന വിവരങ്ങളും കൈകാര്യം ചെയ്യുന്ന SPARK സോഫ്റ്റ്‌വെയറിൽ നിന്ന് നിയമവിരുദ്ധമായി ഫോൺ നമ്പറുകൾ ചോർത്തി എന്നതാണ് പ്രധാന പരാതി. ​നിയമപോരാട്ടവുമായി പ്രമുഖർ

Kerala Politics News 1 Min Read

​പ്രചാരണ ചൂടിൽ വക്കീൽ കുപ്പായം; കെ എസ് ശബരിനാഥൻ AIBE പരീക്ഷയെഴുതിയത് ‘പറന്നെത്തി’

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിലും നിയമപഠനത്തിന്റെ ഭാഗമായ ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ (AIBE) പരീക്ഷ എഴുതി കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ. ഭവനസന്ദർശനങ്ങൾക്ക് ശേഷം തിരുവനന്തപുരത്തെ ചന്തവിളയിലുള്ള സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിലെത്തിയാണ് അദ്ദേഹം പരീക്ഷ പൂർത്തിയാക്കിയത്. ​തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ അനുഭവം പങ്കുവെച്ചത്. "ഇന്നലെ രാവിലെ മുതൽ ഭവനസന്ദർശനങ്ങളായിരുന്നു. അതുകഴിഞ്ഞു നേരെ പറന്നെത്തിയത് ചന്തവിളയിലുള്ള സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിലേക്ക്- ബാർ കൗൺസിൽ

Kerala Politics News 1 Min Read

“രാഹുലിനെ ഒരു പരിപാടിയിലും കയറ്റരുത്”; ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും, അല്ലാത്തത് അസ്തമിക്കും: കെ. മുരളീധരൻ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രാഹുലിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കേണ്ടതില്ലെന്ന് താൻ മുൻപേ പറഞ്ഞിട്ടുള്ളതാണെന്നും, "ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും, അല്ലാത്തത് അസ്തമിക്കുമെന്നും" അദ്ദേഹം വ്യക്തമാക്കി. ​തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്‌പെൻഷൻ നടപടി നേരിടുന്ന ഒരാളുടെ വ്യക്തിപരമായ നടപടികൾക്ക് പാർട്ടിക്ക് ഉത്തരവാദിത്തമില്ല. രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം നിലയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്

Kerala Politics News 1 Min Read

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിക്കൊപ്പം ഭവന സന്ദർശനം; വെള്ളം ചോദിച്ച ശേഷം വീട്ടമ്മയെ കയറിപ്പിടിച്ച് പ്രവർത്തകൻ, പ്രതി ഒളിവിൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി. പ്രവർത്തകനിൽ നിന്ന് വീട്ടമ്മക്ക് നേരെ അതിക്രമം. തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലാണ് സംഭവം. സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിക്കാൻ എത്തിയ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായാണ് പരാതി. ​ബി.ജെ.പി. പ്രവർത്തകനായ രാജുവാണ് അതിക്രമം നടത്തിയതെന്നാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്. സ്ഥാനാർത്ഥിയടക്കമുള്ള സംഘം വോട്ട് ചോദിച്ച് മടങ്ങിയതിന് പിന്നാലെ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ രാജു, വെള്ളമെടുക്കാൻ അകത്തേക്ക്