തിരുവനന്തപുരം: സർക്കാർ ഓഫിസുകളിലെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിളിച്ച സർവീസ് സംഘടനകളുടെ യോഗം മാറ്റിവയ്ക്കണമെന്ന് ധനകാര്യ വകുപ്പിലെ കോൺഗ്രസ് സംഘടനയായ കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ (കെ.എഫ്.എസ്.എ) ആവശ്യപ്പെട്ടു. ഈ മാസം 5-ന് നിശ്ചയിച്ചിരുന്ന യോഗമാണ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന പൊതുഭരണ (ഏകോപന) സെക്രട്ടറിക്ക് കത്ത് നൽകി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ യോഗം വിളിക്കുന്നത്…
തിരുവനന്തപുരം: താൻ അധികാരത്തിലിരിക്കെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് അനുമതി നൽകിയതിൽ ധാർമികമായ വീഴ്ച സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ പ്രവീൺ പ്രകാശ് പരസ്യമായി മാപ്പുചോദിച്ചു. വൈ.എസ്.ആർ. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ആന്ധ്രാപ്രദേശ് കേഡറിലെ പ്രകാശ്, ഐ.പി.എസ്. ഓഫീസർ എ.ബി. വെങ്കിടേശ്വര റാവുവിനോടും ഐ.ആർ.എസ്. ഓഫീസർ ജസ്തി കൃഷ്ണ കിഷോറിനോടുമാണ് ക്ഷമ ചോദിച്ചത്. ധാർമികതയുടെ മാനദണ്ഡം പാലിച്ചില്ലതന്റെ നടപടിക്രമങ്ങളിലെ പിഴവാണ് ഈ ഖേദപ്രകടനത്തിന്…
തിരുവനന്തപുരം: ഉപരാഷ്ട്രപതിയെ സ്വീകരിക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഉന്നത ഉദ്യോഗസ്ഥ സംഘത്തിന് വിഐപി മുറി തുറന്നുനൽകുന്നത് സംബന്ധിച്ച് സുരക്ഷാ ചുമതല വഹിച്ചിരുന്ന സിആർപിഎഫ് (CRPF) അംഗങ്ങളുമായി തർക്കം. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അടക്കമുള്ളവരാണ് വിഐപി മുറി തുറന്നുനൽകാത്തതിനെ തുടർന്ന് അൽപനേരം കാത്തുനിൽക്കേണ്ടി വന്നത്. വിഐപി മുറി തുറന്നുനൽകാൻ ചീഫ് സെക്രട്ടറി ഡോ. എ . ജയതിലക് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാച്ചുമതലയുണ്ടായിരുന്ന സിആർപിഎഫ് അംഗങ്ങൾ അനുമതി…
Sign in to your account