തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 10 ശതമാനം ക്ഷാമബത്ത (DA) അനുവദിക്കും. ഇത് സംബന്ധിച്ച ഉത്തരവ് അടുത്ത ആഴ്ച ഇറങ്ങും. മാർച്ചിലെ ശമ്പളത്തോടൊപ്പം ആണ് 10 ശതമാനം ക്ഷാമബത്ത ലഭിക്കുക. പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ: 10 ശതമാനം ക്ഷാമബത്തക്കും ക്ഷാമ ആശ്വാസത്തിനും പതിവ് പോലെ കുടിശിക അനുവദിക്കില്ല. കുടിശികക്ക് പ്രത്യേക ഉത്തരവ് ഇറങ്ങും എന്ന് ഉത്തരവിൽ സൂചിപ്പിക്കും എന്നാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി 3 ശതമാനം ക്ഷാമബത്ത (DA) അനുവദിച്ചുകൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉത്തരവിറക്കി. ഇതോടെ നിലവിലെ ക്ഷാമബത്ത 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി വർദ്ധിക്കും. ശമ്പളത്തിലും പെൻഷനിലും മാറ്റം വരുന്നത് എപ്പോൾ? പുതുക്കിയ ക്ഷാമബത്ത പ്രകാരമുള്ള തുക ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം ജീവനക്കാർക്ക് ലഭിച്ചുതുടങ്ങും. പെൻഷൻകാർക്ക് മാർച്ച് മാസത്തിൽ വിതരണം ചെയ്യുന്ന പെൻഷനോടൊപ്പം 3 ശതമാനം ക്ഷാമ ആശ്വാസവും (DR) ചേർത്ത്…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ, സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാരുമായി അടുപ്പിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്തയുടെ (Dearness Allowance - DA) രണ്ട് ഗഡുക്കൾ ഉടൻ അനുവദിക്കാൻ തീരുമാനിച്ചു. 6 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കുക. അതുപോലെ, പെൻഷൻകാർക്ക് 6 ശതമാനം ക്ഷാമാശ്വാസവും (Dearness Relief - DR) രണ്ട് ഗഡുക്കളായി അനുവദിക്കും. മുഖ്യമന്ത്രി പിണറായി…
Sign in to your account