Tag: Chief Minister Relief Fund

Kerala Politics News 1 Min Read

മുണ്ടക്കൈയിലെ കുരുന്നുകൾക്ക് കൈത്താങ്ങ്; സ്കൂൾ യാത്രയ്ക്ക് 5.31 ലക്ഷം, ദുരന്തബാധിത കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ സർക്കാർ നടപടി

വയനാട് : മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം തടസ്സമില്ലാതെ തുടരുന്നതിനും സുരക്ഷിതമായ സ്കൂൾ യാത്ര ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ 5,30,980 രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.2026 ഒക്ടോബർ 27-ലെ സ.ഉ.(സാധാ) നം.441/2026/DMD പ്രകാരമാണ് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ദുരന്തം തകർത്ത ജീവിതത്തിനിടയിലും കുട്ടികളുടെ പഠനം മുടങ്ങരുത്മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മുണ്ടക്കൈ ഗവൺമെന്റ് എൽ.പി. സ്കൂൾ നിലവിൽ മേപ്പാടി ഡോ.…

Kerala Politics News 2 Min Read

ദുരിതാശ്വാസനിധിയിൽ സതീശൻ സർക്കാരിന്റെ സുപ്രധാന തീരുമാനം; വരുമാനപരിധി രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി, കൂടുതൽ കുടുംബങ്ങൾക്ക് ആശ്വാസം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ (CMDRF) നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള കുടുംബ വാർഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപയിൽ നിന്ന് മൂന്ന് ലക്ഷം രൂപയായി ഉയർത്തി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. നേരത്തെ കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുതെന്നായിരുന്നു ധനസഹായത്തിനുള്ള വരുമാന മാനദണ്ഡം. പുതിയ തീരുമാനത്തോടെ ഈ പരിധി മൂന്ന് ലക്ഷം രൂപയായി ഉയർന്നു. ഇതോടെ പ്രതിവർഷം…

Kerala Politics News 1 Min Read

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

തിരുവനന്തപുരം: വയനാട് ജില്ലയിൽ 2024, 2025 വർഷങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ വീടുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള വിഹിതമായി ₹50,06,500 ആണ് 233 അപേക്ഷകർക്ക് അനുവദിച്ചിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ സ.ഉ.(സാധാ) നം.1756/2026/RD, 2026 സെപ്റ്റംബർ 8-ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ നിന്നാണ് പുറത്തിറക്കിയത്. പ്രകൃതിക്ഷോഭത്തിൽ വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ തോതനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നുള്ള വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള വിഹിതവും…