പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴയും മിന്നൽ പ്രളയവും വിതച്ച നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്താൻ മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത മേഖലകളിൽ സന്ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിയോടെ ആദ്യ കേന്ദ്രമായ ആറന്മുളയിൽ എത്തുന്ന അദ്ദേഹം തുടർന്ന് റാന്നി ഉൾപ്പെടെയുള്ള മറ്റ് ദുരന്തബാധിത പ്രദേശങ്ങളും സന്ദർശിക്കും. പത്തനംതിട്ട ജില്ലയിലെ മലയോര-ഇടനാട് മേഖലകളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ഓർത്തഡോക്സ് സഭയുടെ വോട്ടുകൾ ഉറപ്പിക്കാൻ പുതിയ നീക്കങ്ങളുമായി മന്ത്രി വീണ ജോർജ്. കഴിഞ്ഞ കുറച്ചുനാളുകളായി സഭാ നേതൃത്വവുമായി അകൽച്ചയിലായിരുന്ന മന്ത്രി, തുമ്പമൺ ഭദ്രാസനത്തിലെ അമ്പതോളം വൈദികർക്കായി വിഴിഞ്ഞത്ത് വിരുന്നൊരുക്കിയതാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. വിഴിഞ്ഞം സന്ദർശനമോ അതോ രാഷ്ട്രീയ സൽക്കാരമോ? മന്ത്രി വീണ ജോർജിന്റെ മണ്ഡലമായ ആറൻമുള ഉൾപ്പെടുന്ന തുമ്പമൺ ഭദ്രാസനത്തിലെ വൈദികരെയാണ് വിഴിഞ്ഞം തുറമുഖ സന്ദർശനത്തിനെന്ന പേരിൽ തലസ്ഥാനത്ത് എത്തിച്ചത്.…
Sign in to your account