തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. എന്നാൽ ഖജനാവ് പൂർണ്ണമായും കാലിയായ അവസ്ഥയിൽ അവതരിപ്പിക്കപ്പെടുന്ന ഈ ബജറ്റ് വെറും 'അക്കക്കളി' മാത്രമായി മാറുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധരും പൊതുജനങ്ങളും. ട്രഷറി പൂട്ടിക്കെട്ടി അഞ്ചുമാസം കഴിഞ്ഞ ഓഗസ്റ്റ് 19 മുതൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ കടുത്ത ട്രഷറി നിയന്ത്രണം ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള മാറാൻ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത അതീവ ഗുരുതരാവസ്ഥയിലെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. വരുമാനത്തിൽ വർധനവില്ലാത്തതും നിയന്ത്രണമില്ലാത്ത ചെലവുമാണ് കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നത്. അക്കൗണ്ടന്റ് ജനറലിന്റെ (എജി) പ്രാഥമിക കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം 30 വരെയുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക കമ്മി 39,023 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 28,976 കോടിയായിരുന്നു എന്നറിയുമ്പോഴാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാകുന്നത്. പ്രധാന കണ്ടെത്തലുകൾ: ശമ്പളവും പെൻഷനും മുടങ്ങുന്ന അവസ്ഥയിലേക്ക്…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും ധൂർത്തിന് യാതൊരു കുറവുമില്ലെന്ന് വ്യക്തമാക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. ഡിസംബർ 20, 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന പ്രഥമ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നടത്തിപ്പിനായി സർക്കാർ ഖജനാവിൽ നിന്ന് 4.5 കോടി രൂപ അനുവദിച്ചു. ഡിസംബർ 12-നാണ് ഇത് സംബന്ധിച്ച ഉത്തരവ് സാംസ്കാരിക വകുപ്പ് പുറത്തിറക്കിയത്. ലാൽസലാമിനേക്കാൾ വലിയ ചെലവ്! ഒരു ദിവസം വൈകുന്നേരം മാത്രം നടന്ന 'ലാൽസലാം'…
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഗവർണർക്ക് 3 ഇരട്ടിയിലധികം വർധനയുമായി സർക്കാർ. രാജ്ഭവന് 'ഇഷ്ടാനുസാരദാനം' (Discretionary Grants) എന്ന ശീർഷകത്തിൽ 25 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. 2025-26 വർഷത്തിൽ ഈ ശീർഷകത്തിൽ 25 ലക്ഷം രൂപ ബജറ്റ് വിഹിതം വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമേയാണ് 25 ലക്ഷം…
Sign in to your account