തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ വട്ടം കറക്കി വിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷാ പരിഷ്കാരങ്ങൾ. മുൻകൂട്ടി നിശ്ചയിച്ച ടൈം ടേബിളുകൾ തകിടം മറിച്ച് പരീക്ഷകൾ മാറ്റി നിശ്ചയിക്കുന്ന മന്ത്രി വി. ശിവൻകുട്ടിയുടെ നടപടിക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. ഏറ്റവും ഒടുവിലായി ഫെബ്രുവരി 23-ന് നടക്കേണ്ടിയിരുന്ന ഹയർ സെക്കണ്ടറി മോഡൽ പരീക്ഷയാണ് മാറ്റിവെച്ചത്. ന്യായീകരണമായി കെ-ടെറ്റ്; അറിയാതെ പോയോ മന്ത്രി? ഫെബ്രുവരി 21, 23 തീയതികളിൽ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്…
തിരുവനന്തപുരം: ക്രിസ്‌മസ്-പുതുവത്സരത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖർക്കായി യൂസഫലിയുടെ ഹയാത്ത് റീജൻസിയിൽ ഒരുക്കിയ വിരുന്നിൽ താരമായി മലയാളത്തിന്റെ അഭിമാന നടി ഭാവന. പ്രമുഖ ചലച്ചിത്ര പ്രവർത്തകയും സുഹൃത്തുമായ ഭാഗ്യലക്ഷ്മിയോടൊപ്പമാണ് നടി വിരുന്നിൽ പങ്കെടുത്തത്. പരിപാടിക്ക് ശേഷം ബഹു. മുഖ്യമന്ത്രി, നടി ഭാവന എന്നിവർക്കൊപ്പമുള്ള ചിത്രം സഹിതം മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. "സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ ബഹു. മുഖ്യമന്ത്രിയ്ക്കും മലയാളത്തിന്റെ അഭിമാനതാരം…
തിരുവനന്തപുരം: കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി സിപിഎമ്മിൽ കടകംപള്ളി സുരേന്ദ്രനും വി. ശിവൻകുട്ടിയും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു. എസ്.പി ദീപക്കിനെ മേയറായി കടകംപള്ളി പക്ഷം ഉയർത്തിക്കാട്ടിയതാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പ്രകോപിപ്പിച്ചത്. കടകംപള്ളി സുരേന്ദ്രന് ഒപ്പമുള്ളവരാണ് എസ്.പി. ദീപക്കിനെ മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്. എന്നാൽ, നാമനിർദ്ദേശ പത്രിക നൽകിയ ഉടൻ മേയറെ തീരുമാനിക്കുന്ന രീതി എൽഡിഎഫിന് ഇല്ലെന്ന് വി. ശിവൻകുട്ടി തുറന്നടിച്ചു. ജില്ല കമ്മിറ്റി അംഗം ശിവജിയെയാണ്…
തിരുവനന്തപുരം: പി എം ശ്രീ കുറുപ്പിൻ്റെ ഉറപ്പായി തുടരും! വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി ഫലപ്രദമായ ചർച്ചയെന്ന് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെളിപ്പെടുത്തിയതോടെ സി പി ഐ വെട്ടിലായി. പി എം ശ്രീ മരവിപ്പിക്കുന്ന കാര്യം കേന്ദ്രത്തെ വാക്കാൽ അറിയിച്ചു എന്നാണ് മന്ത്രി ശിവൻ കുട്ടി ഇന്നലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ കണ്ട ശേഷം പറഞ്ഞത്. എന്നാൽ ഇങ്ങനെ ഒരാവശ്യം കേരളം മുന്നോട്ട് വെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥിരികരിക്കുന്നുമില്ല. കേരളവുമായുള്ള…
തിരുവനന്തപുരം, ഒക്ടോബർ 25, 2025 — സാക്ഷരതയുടെ കാര്യത്തിൽ ഇന്ത്യയുടെ അഭിമാനമായിരുന്ന കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം കഴിഞ്ഞ ഒമ്പത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ തകർന്ന് തരിപ്പണമായി. രാഷ്ട്രീയ ഇടപെടൽ, മുൻഗണനകളിലെ പിഴവുകൾ, സ്ഥാപനപരമായ കെടുകാര്യസ്ഥത എന്നിവയാൽ അകത്ത് നിന്ന് ദ്രവിച്ച ഈ സംവിധാനം ഇന്ന് നിലനിൽക്കുന്നത് പൊള്ളയായ കണക്കുകളിലും കെട്ടിച്ചമച്ച വിജയകഥകളിലുമാണ്. പ്രബുദ്ധതയുടെ പര്യായമായിരുന്ന കേരളം ഇന്ന് വിദ്യാഭ്യാസപരമായി ദയനീയമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുകയാണ്. മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം വിദ്യാഭ്യാസ മേഖലയുടെ…
Sign in to your account