Tag: രാഹുൽ മാങ്കൂട്ടത്തിൽ

Kerala Politics News 1 Min Read

രാഹുലിൻ്റെ “മുടക്കോഴി മല ” എവിടെ?

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ രാഹുലിൻ്റെ അറസ്റ്റ് ഉറപ്പായി. അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുൽ പാലക്കാട് നിന്നും മുങ്ങിയതായാണ് റിപ്പോർട്ട്. രാഹുലിൻ്റെ ഒളിത്താവളം കണ്ടെത്താനുള്ള ഊർജ്ജിതമായ അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ് സംഘം. ​ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നത് പാർട്ടി ഗ്രാമമായ മുടക്കോഴി മലയിൽ ആയിരുന്നു. അവിടെ നിന്നാണ് പോലീസ് അതിസാഹസികമായി പ്രതികളെ പിടികൂടിയത്. സമാനമായി, രാഹുൽ

Kerala Politics News 1 Min Read

രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റ് ഷംസീറിനെ അറിയിക്കണം!

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, ഒരു നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സജീവ ചർച്ചയാകുന്നു. യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതോടെയാണ് രാഹുലിൻ്റെ അറസ്റ്റ് ഏതാണ്ട് ഉറപ്പായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ​അറസ്റ്റ് ചെയ്താൽ ഉടൻ സ്പീക്കറെ അറിയിക്കണം: ​നിലവിലെ നിയമം അനുസരിച്ച് ഒരു എം.എൽ.എയെ അറസ്റ്റ് ചെയ്താൽ വിവരം ഉടൻ തന്നെ സ്പീക്കർ എ.എൻ. ഷംസീറിനെ അറിയിക്കണം.

Kerala Politics News 1 Min Read

ഒടുവിൽ പരാതി ! മാങ്കൂട്ടം പെട്ടു

തിരുവനന്തപുരം മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ലൈംഗിക പീഡന പരാതിയുമായി യുവതി മുഖ്യമന്ത്രിയെ സമീപിച്ചു. ഇന്ന് ഉച്ചയോടെ നേരിട്ടെത്തിയാണ് യുവതി പരാതി നൽകിയത്. പരാതിക്കൊപ്പം സംഭവവുമായി ബന്ധപ്പെട്ട നിർണ്ണായകമായ തെളിവുകളും യുവതി കൈമാറിയതായാണ് റിപ്പോർട്ട്. ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും പ്രേരിപ്പിക്കുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ അതിജീവിത നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് ലൈംഗിക പീഡന പരാതി നൽകുകയായിരുന്നു. സഹോദരനൊപ്പമാണ് യുവതി വൈകിട്ട് 4:30 ഓടെ മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. ചാറ്റുകളും ശബ്ദരേഖകളും ഉൾപ്പെടെ എല്ലാ

Kerala Politics News 1 Min Read

ബി.ജെ.പിക്ക് പാരയായി പെരുമാറ്റ ചട്ടം! രാഹുലിൻ്റെ ലൈംഗീക ആരോപണം പ്രചരണമാക്കിയാൽ പണി കിട്ടും

പാലക്കാട് നഗരസഭയിൽ തുടർഭരണം ഉറപ്പിക്കാൻ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക ആരോപണ കേസിനെ പ്രധാന പ്രചാരണ വിഷയമാക്കാൻ ബി.ജെ.പി നീക്കം. 2020-ൽ 52-ൽ 28 സീറ്റുകൾ നേടി പാലക്കാട് നഗരസഭയിൽ അധികാരത്തിലെത്തിയ ബി.ജെ.പി, ഭരണനേട്ടങ്ങൾക്കപ്പുറം പ യുവ നേതാവിനെതിരായ വ്യക്തിപരമായ ആരോപണങ്ങളെ ആശ്രയിച്ച് വോട്ട് നേടാൻ ശ്രമിക്കുന്നു എന്നാണ് വിലയിരുത്തൽ. ​പെരുമാറ്റച്ചട്ടം വെല്ലുവിളി: ​തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച്, മറ്റ് രാഷ്ട്രീയ കക്ഷികളെ വിമർശിക്കുമ്പോൾ അവരുടെ നയങ്ങളിലും പരിപാടികളിലും

Kerala Politics News 1 Min Read

‘മെസി വരില്ല, പക്ഷെ നീതു വരും വഴുതക്കാട്’; വൈറലായി കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണ പോസ്റ്റർ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വഴുതക്കാട് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി നീതു വിജയൻ്റെ പ്രചാരണ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. "മെസി വരില്ല, പക്ഷെ നീതു വരും വഴുതക്കാട്" എന്ന തലക്കെട്ടോടെയുള്ള പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. ​ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ ലയണൽ മെസി കേരളത്തിൽ എത്തുമോ ഇല്ലയോ എന്ന ചർച്ചകൾ സജീവമായിരിക്കുന്നതിനിടെയാണ് ഫുട്ബോൾ ലോകത്തെ ഈ വലിയ ചർച്ചാവിഷയം പ്രചാരണത്തിനായി നീതു ഉപയോഗിച്ചിരിക്കുന്നത്. ​മുൻപ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ