കാസർഗോഡ് : വി.ഡി. സതീശൻ്റെ പുതുയുഗ യാത്ര വേദിയിൽ താരമായി പി.വി അൻവർ . പിണറായിസവും മരുമോനിസവും തകർക്കാൻ ഈ യാത്രക്ക് കഴിയട്ടെ എന്നായിരുന്നു അൻവറിൻ്റെ ആശംസ. സദസ് കരഘോഷത്തോടെയാണ് അൻവറിൻ്റെ വാക്കുകളെ എതിരേറ്റത്. പിണറായിയോടൊപ്പം മരുമകൻ റിയാസിനേയും ഉന്നം വയ്ക്കുന്ന അൻവർ ശൈലിക്ക് കിട്ടിയ അംഗീകാരമായിരുന്നു സദസിൻ്റെ കയ്യടി. ബേപ്പൂരിൽ മരുമോൻ റിയാസിനെതിരെ മൽസരിക്കാൻ ഒരുങ്ങുകയാണ് അൻവർ. ഭരണവിരുദ്ധ വികാരം അതിശക്തമായി ആഞ്ഞടിക്കുമ്പോൾ സർക്കാർ മാറുമെന്ന് കാര്യം ഉറപ്പായി…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സി.പി.എം നേതൃത്വം. എന്നാൽ, നിയമസഭ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഫലം പരിശോധിക്കുമ്പോൾ ഭരണമുന്നണിയായ എൽ.ഡി.എഫിന് ആശങ്കയുണ്ടാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ആകെയുള്ള 140 നിയമസഭ മണ്ഡലങ്ങളിൽ 80 സീറ്റിലും യു.ഡി.എഫിനാണ് ഭൂരിപക്ഷം നേടാനായത്. എൽ.ഡി.എഫിന് 58 സീറ്റുകളിൽ മാത്രമാണ് ലീഡ് നിലനിർത്താനായത്. ബി.ജെ.പിക്ക് രണ്ടിടത്ത് ഭൂരിപക്ഷം ലഭിച്ചു. 9 മന്ത്രിമാർക്ക് തിരിച്ചടി: ഏറ്റവും ഗൗരവകരമായ വിഷയം പിണറായി വിജയൻ മന്ത്രിസഭയിലെ…
Sign in to your account