കൊട്ടാരക്കര: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വമ്പൻ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് കൊല്ലം ജില്ല സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മിന്റെ കോട്ടയായിരുന്ന കൊട്ടാരക്കരയിൽ മുൻ എം.എൽ.എ ഐഷാ പോറ്റി കോൺഗ്രസ് പാളയത്തിലെത്തിയതോടെ നിലവിലെ എം.എൽ.എയും ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാൽ മണ്ഡലം വിടാനൊരുങ്ങുന്നു. ഐഷാ പോറ്റിയുടെ ജനപ്രീതിക്ക് മുന്നിൽ കൊട്ടാരക്കരയിൽ ബാലഗോപാലിന് അടിപതറുമെന്ന വിലയിരുത്തലിലാണ് അദ്ദേഹം സുരക്ഷിത മണ്ഡലം തേടി കൊല്ലത്തേക്ക് കണ്ണ് വെക്കുന്നത്. കൊട്ടാരക്കരയുടെ 'പ്രിയങ്കരി' ഇനി യു.ഡി.എഫിൽ മൂന്ന് തവണ കൊട്ടാരക്കരയെ നിയമസഭയിൽ…
കൊട്ടാരക്കര: കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിനാണ് കൊട്ടാരക്കര സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മിൻ്റെ കരുത്തുറ്റ വനിതാ നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി കോൺഗ്രസ് പാളയത്തിൽ എത്തിയത് ഇടതുകോട്ടകളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വെറുമൊരു രാഷ്ട്രീയ മാറ്റത്തിനപ്പുറം, കൊട്ടാരക്കരയുടെ ജനപ്രിയ നേതാവ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനിറങ്ങുന്നത് മണ്ഡലം തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുകയാണ്. ജനകീയതയുടെ കരുത്ത്; പിണറായിയെക്കാൾ ഭൂരിപക്ഷം ഐഷാ പോറ്റി എന്ന പേര്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സി.പി.എം നേതൃത്വം. എന്നാൽ, നിയമസഭ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഫലം പരിശോധിക്കുമ്പോൾ ഭരണമുന്നണിയായ എൽ.ഡി.എഫിന് ആശങ്കയുണ്ടാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ആകെയുള്ള 140 നിയമസഭ മണ്ഡലങ്ങളിൽ 80 സീറ്റിലും യു.ഡി.എഫിനാണ് ഭൂരിപക്ഷം നേടാനായത്. എൽ.ഡി.എഫിന് 58 സീറ്റുകളിൽ മാത്രമാണ് ലീഡ് നിലനിർത്താനായത്. ബി.ജെ.പിക്ക് രണ്ടിടത്ത് ഭൂരിപക്ഷം ലഭിച്ചു. 9 മന്ത്രിമാർക്ക് തിരിച്ചടി: ഏറ്റവും ഗൗരവകരമായ വിഷയം പിണറായി വിജയൻ മന്ത്രിസഭയിലെ…
Sign in to your account