Tag: കേരള സർക്കാർ

Kerala Politics News 2 Min Read

പങ്കാളിത്ത പെൻഷൻ: തീരുമാനം നടപ്പിൽ വരുത്തി സ്റ്റാലിൻ; ഇരുട്ടിൽ തപ്പി പിണറായി !

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ വിഷയത്തിൽ ജീവനക്കാർക്ക് നൽകിയ വാഗ്ദാനം പാലിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാതൃകയാകുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചുകൊണ്ട് വിപ്ലവകരമായ തീരുമാനമാണ് തമിഴ്‌നാട് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ അയൽസംസ്ഥാനം ജീവനക്കാരുടെ കണ്ണീരൊപ്പുമ്പോൾ, കേരളത്തിൽ ഇടതു സർക്കാർ സമിതി റിപ്പോർട്ടുകൾ പൂഴ്ത്തിവെച്ച് ജീവനക്കാരെ വഞ്ചിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. ​തമിഴ്‌നാട്ടിൽ ഇനി സുരക്ഷിത കാലം ​തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച പുതിയ തീരുമാനപ്രകാരം ജീവനക്കാർക്ക് വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ

News 1 Min Read

ജീവനക്കാർക്ക് സർക്കാരിന്റെ ‘ക്രൂരമായ ക്രിസ്മസ് സമ്മാനം’; മെഡിസെപ്പ് വിഹിതം 810 രൂപയായി വർധിപ്പിച്ചു, കടുത്ത പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ്പ് (MEDISEP) പ്രതിമാസ വിഹിതം 810 രൂപയായി വർധിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പദ്ധതി ആരംഭിച്ച് മൂന്നര വർഷം പിന്നിടുമ്പോഴും കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ, വിഹിതം വർധിപ്പിച്ചത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പറഞ്ഞു. നിലവിൽ 500 രൂപയായിരുന്ന വിഹിതത്തിൽ 310 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. മാസം വെറും 433 രൂപ മാത്രം പെൻഷൻ

Kerala Politics News 1 Min Read

​മെഡിസെപ് വിഹിതം 810 രൂപയാക്കി; ജീവനക്കാർക്ക് സർക്കാരിന്റെ ക്രൂരമായ ക്രിസ്മസ് സമ്മാനമെന്ന് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ മെഡിസെപ് (MEDISEP) വിഹിതം 810 രൂപയായി വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കിട്ടാത്ത ചികിത്സയ്ക്കായി അധിക തുക ഈടാക്കുന്നത് ജീവനക്കാർക്കുള്ള ക്രൂരമായ ക്രിസ്മസ് സമ്മാനമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. ​നിലവിലെ 500 രൂപയിൽ നിന്ന് 310 രൂപയുടെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. ഇതോടെ മാസത്തിൽ 810 രൂപ വീതം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷൻകാരുടെ

Kerala Politics News 1 Min Read

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടി; രഹസ്യ ‘പ്ലാൻ ബി’ നടപ്പാക്കി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിച്ചുരുക്കി ധനമന്ത്രി കെ.എൻ. ബാലഗോപാൽ 'രഹസ്യ പ്ലാൻ ബി' നടപ്പാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഉത്തരവിറക്കിയാണ് 50 ശതമാനം പദ്ധതി വിഹിതം വെട്ടിക്കുറച്ചതെങ്കിൽ, ഇത്തവണ ഉത്തരവുകളില്ലാതെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ​സംസ്ഥാന സർക്കാരിന്റെ കടുത്ത ധനപ്രതിസന്ധിയാണ് തദ്ദേശ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ, തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്

Kerala Politics News 2 Min Read

​പിണറായി സർക്കാർ രാജ്യത്ത് ‘നമ്പർ 1’ ആയ 11 കാര്യങ്ങൾ: ഭഗവാൻ്റെ മുതല് മോഷണം മുതൽ ക്ഷാമബത്ത കുടിശിക വരെ -തദ്ദേശത്തിൽ ചർച്ചയാക്കി യു.ഡി.എഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും കൈവരിച്ച നമ്പർ വൺ സ്ഥാനങ്ങൾ പ്രതിപക്ഷം പ്രചരണ വിഷയമാക്കി. 'ഒന്നാം സ്ഥാനങ്ങൾ' ചർച്ചയാക്കിയതിലൂടെ ഭരണ വിരുദ്ധ വികാരം ആളികത്തിക്കാൻ യു.ഡി.എഫിനായി. ഇത് തദ്ദേശ ഫലത്തിൽ വ്യക്തമായ മുൻതൂക്കം ലഭിക്കാൻ യു.ഡി എഫിനെ സഹായിക്കുമെന്നാണ് രാഷ്ട്രിയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ക്ഷാമബത്ത കുടിശിക മുതൽ വിലക്കയറ്റം, ദേശീയപാത നിർമ്മാണത്തിലെ തകരാറുകൾ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ അമിത നിർമ്മാണച്ചെലവ് വരെ നീളുന്ന 10 പ്രധാന

Kerala Politics News 2 Min Read

അങ്ങനെ ഒഴിയാൻ പറ്റില്ല ! ദേശീയ പാത നിർമ്മാണ തകരാർ അപകടങ്ങളിൽ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വം; പിണറായിയും റിയാസും ഭരണഘടനയും നിയമങ്ങളും വായിച്ച് പഠിക്കൂ

കൊച്ചി: കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ പാളിച്ചകൾ മൂലം തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി. നിർമ്മാണ പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഫ്ലക്സുകളും ഹോർഡിംഗുകളും വ്യാപകമായി സ്ഥാപിച്ചിരുന്നു. എന്നാൽ, നിർമ്മാണ തകരാറുകൾ കാരണമുണ്ടായ അപകട പരമ്പരകളെത്തുടർന്ന് ഈ ഫ്ലക്സുകൾ സംസ്ഥാന സർക്കാർ തന്നെ നീക്കം ചെയ്യേണ്ടി വന്നു. ​ദേശീയപാതയുടെ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റിക്കാണ് (NHAI) എന്ന് പറഞ്ഞ് മുഖ്യമന്ത്രിയും മന്ത്രി

Kerala Politics News 1 Min Read

ജീവനക്കാർക്കും പെൻഷൻകാർക്കും ‘ഇലക്ഷൻ തള്ള്’: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സംസ്ഥാന സർക്കാർ ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഏഷ്യാനൈറ്റിൽ ഉണ്ണി ബാലകൃഷ്ണനുമായുള്ള അഭിമുഖത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വന്ന ഈ വാഗ്ദാനം, ജീവനക്കാരുടെയും പെൻഷൻകാരുടെയും ശക്തമായ പ്രതിഷേധം തണുപ്പിക്കാനുള്ള 'ഇലക്ഷൻ തള്ള്' മാത്രമാണെന്നാണ് പ്രതിപക്ഷ സർവ്വീസ് സംഘടനകളുടെ ആരോപണം. ​2024 ജൂലൈ 1-ന് ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം 16 മാസങ്ങൾ കഴിഞ്ഞിട്ടും

Kerala Politics News 1 Min Read

Breaking News പിണറായി സർക്കാരിൻ്റെ മെഗാ ധൂർത്ത്? കൾച്ചറൽ കോൺഗ്രസ് ഡിസംബർ 20 മുതൽ എറണാകുളത്ത്; ബേബിയുടെ ആശയം, ചെലവ് 10 കോടി

കൊച്ചി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയം ചർച്ച ചെയ്യാനൊരുങ്ങുന്നത് പിണറായി സർക്കാരിൻ്റെ 'മെഗാ ധൂർത്താ'യി വിലയിരുത്തുന്ന പ്രഥമ 'കൾച്ചറൽ കോൺഗ്രസിനെ'യാണ്. സി പി എമ്മിൻ്റെ അഖിലേന്ത്യ സെക്രട്ടറി എം.എ ബേബിയുടെ ആശയത്തിൽ ഡിസംബർ 20 മുതൽ 22 വരെ എറണാകുളത്ത് വെച്ചാണ് കൾച്ചറൽ കോൺഗ്രസ് നടക്കുന്നത്. ​രാജ്യത്തിന് അകത്തും പുറത്തുമുള്ള സാംസ്കാരിക മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് കൾച്ചറൽ കോൺഗ്രസിനെ ഒരു 'മഹാസംഭവം' ആക്കി മാറ്റണമെന്നാണ് എം.എ.

Kerala Politics News 1 Min Read

ഒരു കോടി വോട്ടർമാർ ! തദ്ദേശം തോറ്റാൽ സർക്കാർ ജീവനക്കാരും പെൻഷൻകാരും ലക്ഷപ്രഭുക്കൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം നാല് മാസങ്ങൾ മാത്രം ശേഷിക്കെ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാര്യമായ തിരിച്ചടി നേരിടുകയാണെങ്കിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നിഷേധിച്ച ക്ഷാമബത്ത (ഡി.എ) കുടിശിക നൽകുന്നതിൽ സർക്കാർ പുനർവിചിന്തനം നടത്തും. സർക്കാരിന്റെ ഈ നിർണായക നീക്കം ഏകദേശം 12 ലക്ഷത്തോളം വരുന്ന ജീവനക്കാരെയും പെൻഷൻകാരെയും ഉടൻ തന്നെ 'ലക്ഷപ്രഭുക്കൾ' ആക്കിയേക്കും. ​തിരഞ്ഞെടുപ്പിലെ പ്രകടനത്തെ ആശ്രയിച്ച്, ക്ഷാമബത്ത കുടിശിക അനുവദിക്കുന്ന കാര്യത്തിൽ ധനവകുപ്പ് അനുകൂലമായ നിലപാടെടുക്കുമെന്നാണ്

Kerala Politics News 1 Min Read

ക്ഷാമബത്തക്ക് കുടിശിക നിഷേധിച്ച ഏക സംസ്ഥാനം: കേരളം നമ്പർ 1! ജീവനക്കാർക്കും പെൻഷൻകാർക്കും നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

തിരുവനന്തപുരം: ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിച്ച ക്ഷാമബത്ത (Dearness Allowance - DA), ക്ഷാമ ആശ്വാസം (Dearness Relief - DR) എന്നിവയുടെ കുടിശിക നിഷേധിച്ച രാജ്യത്തെ ഏക സംസ്ഥാനമായി കേരളം. ഈ 'വിചിത്രമായ' റെക്കോർഡും ഇപ്പോൾ സംസ്ഥാനത്തിനാണ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് അനുവദിച്ച അഞ്ച് ഗഡു ക്ഷാമബത്തയുടെ 187 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് നിഷേധിക്കപ്പെട്ടത്. ​ഈ നിലപാട് കാരണം സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും