Tag: കെ. മുരളീധരൻ

Kerala Politics News 1 Min Read

ആ കടം വീട്ടാൻ കെ.മുരളീധരൻ! കോൺഗ്രസിന് എന്ത് പറ്റി? ഇൻ്റലിജൻസ് റിപ്പോർട്ട് കണ്ട് ഞെട്ടി പിണറായി; മികച്ച സ്ഥാനാർത്ഥികളെ നിറുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ. മുരളീധരൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉഷാറായതോടെ ഭരണ കക്ഷിയായ എൽ ഡി എഫും മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയും ആകാംഷയോടെയാണ് കാര്യങ്ങൾ നിരീക്ഷിക്കുന്നത്. പ്രചാരണത്തിൽ മുന്നിൽ നിന്ന് നയിക്കുന്ന മുരളീധരൻ ഒരു 'വോട്ട് കടം വീട്ടൽ' സംഭവം തുറന്നുപറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ​കെ.എസ്. ശബരിനാഥനോടുള്ള തന്റെ 'കടം' വീട്ടാനാണ് മുരളീധരൻ്റെ തീരുമാനം. 2016-ൽ വട്ടിയൂർക്കാവിൽ കെ. മുരളീധരൻ മത്സരിച്ചപ്പോൾ, അന്നത്തെ വോട്ടർ ആയിരുന്ന കെ.എസ്. ശബരിനാഥ്

Kerala Politics News 1 Min Read

ശബരിനാഥൻ്റെ സ്ഥാനാർത്ഥിത്വം ‘കോൺഗ്രസിന് ഗുണം ചെയ്യും’; സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം ഞെട്ടലിൽ: തിരുവനന്തപുരത്ത് മുരളീധരൻ തന്ത്രം!

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ബഹുദൂരം മുന്നിലെത്തിയതോടെ, എതിർപാളയങ്ങളായ സി.പി.എമ്മും ബി.ജെ.പി.യും കടുത്ത സമ്മർദ്ദത്തിൽ. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ രണ്ട് പട്ടികകൾ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഇരുപാർട്ടികൾക്കും കടുത്ത ചേരിപ്പോര് കാരണം പൂർണ്ണമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. ​മുൻ എം.എൽ.എ. കെ.എസ്. ശബരീനാഥൻ കവടിയാർ വാർഡിൽ മത്സരിക്കുന്നതിനെക്കുറിച്ച് സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയിയുടെ പ്രതികരണമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. ശബരീനാഥൻ്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന് ഗുണം

Kerala Politics News 1 Min Read

ഇളമുറക്കാരിയായി ടെക്കി വൈഷ്ണ: തിരുവനന്തപുരം കോർപ്പറേഷൻ പോരാട്ടത്തിൽ മുട്ടടയിൽ യുവ ടെക്കിയെ ഇറക്കി കോൺഗ്രസ്

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ സ്ഥാനാർത്ഥിത്വവുമായി കോൺഗ്രസ് രംഗത്ത്. കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ യുവ ടെക്കിയായ വൈഷ്ണ സുരേഷാണ് മുട്ടട വാർഡിൽ നിന്ന് ജനവിധി തേടുന്നത്. നിലവിൽ കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡൻ്റാണ് വൈഷ്ണ. ​സി.പി.എം. സിറ്റിംഗ് സീറ്റായ മുട്ടട വാർഡിലാണ് വൈഷ്ണയെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. യുവാക്കൾക്കും വിദ്യാസമ്പന്നർക്കും പ്രാധാന്യം നൽകുന്ന കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായാണ് യുവ നേതാവായ വൈഷ്ണയെ നിർണ്ണായക വാർഡിൽ

Kerala Politics News 1 Min Read

കച്ചമുറുക്കി കോൺഗ്രസ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലക്ഷ്യം, കെ. മുരളീധരൻ്റെ ‘ഓപ്പറേഷൻ തലസ്ഥാനം’ നാളെ ആരംഭിക്കും!

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 48 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ലിസ്റ്റാണ് പുറത്തിറക്കിയത്. ഇതിന് പിന്നാലെ നാളെ (ത മുതൽ കെ. മുരളീധരൻ നയിക്കുന്ന വാഹന പ്രചാരണ ജാഥ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജാഥ ഉദ്ഘാടനം ചെയ്യും. ​തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കുക എന്നതാണ് ഈ ജാഥയുടെ പ്രാഥമിക ലക്ഷ്യം. മുൻ കെ.പി.സി.സി. പ്രസിഡണ്ടും സീനിയർ കോൺഗ്രസ്

Kerala Politics News 1 Min Read

വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി ആര്? തിരുവനന്തപുരത്തും ഡൽഹിയിലും സി.ഐ ഡികളെ ഇറക്കി സി പി എം

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആര്? ഉത്തരം കണ്ടെത്താൻ സി.ഐ.ഡി. സംഘത്തെ രംഗത്തിറക്കി ഭരണകക്ഷിയായ സി.പി.എം. മണ്ഡലത്തിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന ശക്തമായ അഭ്യൂഹങ്ങളാണ് ഈ രഹസ്യനീക്കത്തിന് സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. രഹസ്യങ്ങൾ ചോർത്താൻ സ്ഥിരമായി ആശ്രയിക്കാറുള്ളവരെ ഒഴിവാക്കി, കൃത്യമായ വിവരം തേടിയാണ് സി.ഐ.ഡി.കൾ തിരുവനന്തപുരത്ത് വലവിരിച്ച് പണിതുടങ്ങിയത്. ഡൽഹിയിൽ സ്വാധിനമുള്ള മുൻ കോൺഗ്രസുകാരനും സി.ഐ. ഡി സംഘത്തിലുണ്ട്. ​കെ. മുരളീധരന്റെ 'കൈയൊപ്പ്': വട്ടിയൂർക്കാവ് ചർച്ചയിൽ ​തിരുവനന്തപുരം കോർപ്പറേഷൻ