Tag: എഐ സാങ്കേതികവിദ്യ

News 1 Min Read

​ഡ്രൈവർ ഉറങ്ങിയാൽ ഇനി എഐ ഉണർത്തും! അപകടങ്ങൾ ഒഴിവാക്കാൻ പുത്തൻ വിദ്യയുമായി എംജി സർവകലാശാല; ശ്രദ്ധേയമായി പുതിയ പേറ്റന്റ്

​കോട്ടയം: റോഡപകടങ്ങളുടെ പ്രധാന കാരണമായ ഡ്രൈവർമാരിലെ ഉറക്കക്ഷീണം (Drowsiness) കൃത്രിമ ബുദ്ധിയുടെ (AI) സഹായത്തോടെ മുൻകൂട്ടി കണ്ടെത്താനുള്ള നൂതന സംവിധാനം വികസിപ്പിച്ചെടുത്ത് മഹാത്മാഗാന്ധി സർവകലാശാല. ഈ നിർണ്ണായക കണ്ടുപിടുത്തത്തിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു. ​എംജി സർവകലാശാല സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിലെ പ്രൊഫ. ഡോ. കെ.പി. പുഷ്പലത, ഗവേഷണ വിദ്യാർത്ഥിനി ഡോ. വിനീത വിജയൻ എന്നിവർ ചേർന്നാണ് 'എ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം' (A Drowsiness Detection System)