തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും ധൂർത്തിന് യാതൊരു കുറവുമില്ലെന്ന് വ്യക്തമാക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. ഡിസംബർ 20, 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന പ്രഥമ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നടത്തിപ്പിനായി സർക്കാർ ഖജനാവിൽ നിന്ന് 4.5 കോടി രൂപ അനുവദിച്ചു. ഡിസംബർ 12-നാണ് ഇത് സംബന്ധിച്ച ഉത്തരവ് സാംസ്കാരിക വകുപ്പ് പുറത്തിറക്കിയത്. ലാൽസലാമിനേക്കാൾ വലിയ ചെലവ്! ഒരു ദിവസം വൈകുന്നേരം മാത്രം നടന്ന 'ലാൽസലാം'…
കൊച്ചി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയം ചർച്ച ചെയ്യാനൊരുങ്ങുന്നത് പിണറായി സർക്കാരിൻ്റെ 'മെഗാ ധൂർത്താ'യി വിലയിരുത്തുന്ന പ്രഥമ 'കൾച്ചറൽ കോൺഗ്രസിനെ'യാണ്. സി പി എമ്മിൻ്റെ അഖിലേന്ത്യ സെക്രട്ടറി എം.എ ബേബിയുടെ ആശയത്തിൽ ഡിസംബർ 20 മുതൽ 22 വരെ എറണാകുളത്ത് വെച്ചാണ് കൾച്ചറൽ കോൺഗ്രസ് നടക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള സാംസ്കാരിക മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് കൾച്ചറൽ കോൺഗ്രസിനെ ഒരു 'മഹാസംഭവം' ആക്കി മാറ്റണമെന്നാണ് എം.എ.…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിൽ 10 കോടി രൂപ ചെലവിൽ 'സാംസ്കാരിക കോൺഗ്രസ്' സംഘടിപ്പിക്കും. സി.പി.എം. അഖിലേന്ത്യാ സെക്രട്ടറിയും മുതിർന്ന നേതാവുമായ എം.എ. ബേബിയുടെ മനസ്സിലുദിച്ച ആശയമാണ് സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഈ നിർദ്ദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി കാട്ടിയതോടെ, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഈ സാംസ്കാരിക മാമാങ്കം അരങ്ങേറും. വിദേശത്തും രാജ്യത്തിനകത്തുമുള്ള പ്രമുഖ സാംസ്കാരിക നക്ഷത്രങ്ങൾ കോൺഗ്രസ്സിൽ പങ്കെടുക്കും. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ…
Sign in to your account