Tag: ഇ എം രാധ

Kerala Politics News 0 Min Read

ഇ.എം.എസിന്റെ മകൾ ഇ.എം. രാധ (70) അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും പ്രമുഖ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയും പരേതയായ ആര്യാ അന്തർജനത്തിന്റെയും ഇളയ മകൾ ഇ.എം. രാധ (70) അന്തരിച്ചു. അർബുദബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നിലവിൽ സംസ്ഥാന വയോജന കമ്മിഷൻ അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഇ.എം. രാധ, സംസ്ഥാന വനിതാ കമ്മിഷൻ മുൻ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.