തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ ദിനമായ ഇന്ന് (മേയ് 4, 2026) സംസ്ഥാനത്ത് പൂർണ്ണമായ മദ്യനിരോധനം ഏർപ്പെടുത്തി. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് സംസ്ഥാന സർക്കാർ 'ഡ്രൈ ഡേ' പ്രഖ്യാപിച്ചത്. പ്രധാന വിവരങ്ങൾ: സുരക്ഷാ ക്രമീകരണങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും ആഹ്ലാദപ്രകടനങ്ങൾക്കിടയിൽ സംഘർഷങ്ങൾ ഒഴിവാക്കാനാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം ക്രമസമാധാന നില തകരാതിരിക്കാൻ പോലീസ് സേനയും ജാഗ്രതയിലാണ്. ഇന്ന് അർദ്ധരാത്രി…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുന്നിൽക്കണ്ട് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് നിശ്ചലമാകുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഭരണത്തുടർച്ചയുണ്ടാകില്ലെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെ ഔദ്യോഗിക വസതികളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. 'ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട' എന്ന മനോഭാവമാണ് ഭരണപക്ഷത്തിന് ജനങ്ങളോടെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് എത്തിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളിൽ ഒപ്പിടുന്നതും ചർച്ചകൾ നടത്തുന്നതും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ്.…
Sign in to your account