വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ നയതന്ത്ര ചർച്ചകൾ വഴിമുട്ടുന്ന സാഹചര്യത്തിൽ, അതിശക്തമായ സൈനിക നടപടിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. വെറുമൊരു മിന്നലാക്രമണത്തിനപ്പുറം ആഴ്ചകളോളം നീണ്ടുനിൽക്കുന്ന, ഇറാന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാവുന്ന 'ഫുൾ സ്കെയിൽ' യുദ്ധത്തിനാണ് അമേരിക്കയും ഇസ്രായേലും പദ്ധതിയിടുന്നത്. ഇറാൻ ഭരണകൂടം അമേരിക്ക നിശ്ചയിച്ച 'റെഡ് ലൈനുകൾ' ലംഘിക്കുന്നതായും സമാധാന ചർച്ചകളിൽ ആത്മാർത്ഥത കാണിക്കുന്നില്ലെന്നുമാണ് വൈറ്റ് ഹൗസിന്റെ നിലപാട്. പ്രസിഡന്റ് ട്രംപ് ഇപ്പോൾ ഏറെ അസ്വസ്ഥനാണെന്നും ഏതു നിമിഷവും ആക്രമണത്തിന്…
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും വിന്യസിച്ചുകൊണ്ട് അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ഇറാൻ. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് ചെറിയ നീക്കത്തെയും വലിയ യുദ്ധത്തിനുള്ള പ്രഖ്യാപനമായി കാണുമെന്നും രാജ്യം അതിശക്തമായി തിരിച്ചടിക്കുമെന്നും ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മേഖലയിലേക്ക് ഒരു വലിയ 'അർമാഡ' (കപ്പൽപ്പട) അയക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം. ലിമിറ്റഡ് (പരിമിതം) എന്നോ സർജിക്കൽ എന്നോ ഉള്ള…
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെലിഫോണിലൂടെ നിർണായക ചർച്ചകൾ നടത്തി. വ്യാപാരം, നിർണായക സാങ്കേതികവിദ്യകൾ, ഊർജ്ജം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നത് നേതാക്കൾ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ ഒരു വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ സംഭാഷണം നടന്നത്. ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളുടെ…
Sign in to your account