തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) സംബന്ധിച്ച് ബജറ്റിലുണ്ടായിരുന്ന പ്രഖ്യാപനങ്ങൾ വെറും പാഴ് വാക്കായി മാറിയെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പ്രഖ്യാപനങ്ങളിൽ നിന്ന് പിന്നാക്കം പോയി സർക്കാർ പുറപ്പെടുവിച്ച പുതിയ ഡിഎ ഉത്തരവിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 10, ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.ലക്ഷങ്ങളുടെ നഷ്ടം, വഞ്ചിക്കപ്പെട്ട ജീവനക്കാർ രണ്ടാം പിണറായി സർക്കാർ ആറാമത് തവണയാണ് ഡിഎ കുടിശ്ശിക നിഷേധിക്കുന്നത്. ഇതിലൂടെ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി 3 ശതമാനം ക്ഷാമബത്ത (DA) അനുവദിച്ചുകൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉത്തരവിറക്കി. ഇതോടെ നിലവിലെ ക്ഷാമബത്ത 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി വർദ്ധിക്കും. ശമ്പളത്തിലും പെൻഷനിലും മാറ്റം വരുന്നത് എപ്പോൾ? പുതുക്കിയ ക്ഷാമബത്ത പ്രകാരമുള്ള തുക ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം ജീവനക്കാർക്ക് ലഭിച്ചുതുടങ്ങും. പെൻഷൻകാർക്ക് മാർച്ച് മാസത്തിൽ വിതരണം ചെയ്യുന്ന പെൻഷനോടൊപ്പം 3 ശതമാനം ക്ഷാമ ആശ്വാസവും (DR) ചേർത്ത്…
ന്യൂഡൽഹി: പശ്ചിമ ബംഗാൾ സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക വിധി. ക്ഷാമബത്ത (DA) എന്നത് സർക്കാരിന്റെ ഔദാര്യമല്ലെന്നും, അത് ജീവനക്കാരുടെ നിയമപരമായ അവകാശമാണെന്നും കോടതി വ്യക്തമാക്കി. 2008 മുതൽ 2019 വരെയുള്ള ഡിഎ കുടിശ്ശിക ജീവനക്കാർക്ക് നൽകാൻ ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.ജസ്റ്റിസ് ഇന്ദു മൽഹോത്ര സമിതി ഡിഎ കുടിശ്ശിക കൃത്യസമയത്ത് വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുൻ…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വീണ്ടും പ്രതിസന്ധിയിലാക്കി ധനവകുപ്പിന്റെ നടപടികൾ. പ്രഖ്യാപിച്ച ഡി.എ കുടിശിക പി.എഫിൽ (Provident Fund) ലയിപ്പിക്കാത്തതുമൂലം ജീവനക്കാർക്ക് പലിശ ഇനത്തിൽ മാത്രം 500 കോടി രൂപയുടെ ഭീമമായ നഷ്ടം സംഭവിച്ചതായാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. കെ.എൻ ബാലഗോപാൽ ധനമന്ത്രിയായ ശേഷം ഇതുവരെ അഞ്ച് ഗഡു ഡി.എ ആണ് പ്രഖ്യാപിച്ചത്. എന്നാൽ കുടിശിക നിഷേധിച്ചു. ഇത് വഴി 25000 കോടി രൂപ കുടിശിക ഇനത്തിൽ ജീവനക്കാർക്ക്…
തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ശമ്പളവും പെൻഷനും കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ച ധനമന്ത്രി കെ.എൻ ബാലഗോപാൽ 'പരാജയ ഗോപാൽ' ആയി മാറിയിരിക്കുന്നു എന്ന വിമർശനം ശരിവെക്കുന്നതാണ് പുറത്തുവരുന്ന പുതിയ കണക്കുകൾ. ഡി.എ (DA), ഡി.ആർ (DR) കുടിശിക ഇനത്തിൽ മാത്രം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നൽകാനുള്ളത് അമ്പരപ്പിക്കുന്ന 60,000 കോടി രൂപയാണ്. കണക്കുകൾ ഇങ്ങനെ: ബാലഗോപാൽ ധനമന്ത്രിയായ…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും അവശേഷിക്കുന്ന ഡി.എ / ഡി.ആർ ഗഡുക്കൾ പൂർണ്ണമായി നൽകുമെന്ന് കെ എൻ ബാലഗോപാലിൻ്റെ ബജറ്റ് പ്രഖ്യാപനം. ലഭിക്കാനുള്ള ഡി.എ കുടിശിക ഇങ്ങനെ 2023 ജൂലായ് - 3%2024 ജനുവരി - 3%2024 ജൂലായ് - 3%2025 ജനുവരി - 2%2025 ജൂലായ് - 2%ആകെ - 13% അടുത്ത മാസത്തോടെ കേന്ദ്ര സർക്കാർ 2026 ജനുവരി പ്രാബല്യത്തിൽ ഉള്ള ഒരു ഗഡു കൂടി പ്രഖ്യാപിക്കുന്നതോടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്ഷാമബത്ത (DA) അനുവദിക്കുന്ന കാര്യത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മനപ്പൂർവ്വം കാലതാമസം വരുത്തുന്നതായി ആക്ഷേപം. ഡിഎ അനുവദിക്കാനുള്ള ഫയൽ ധനമന്ത്രിയുടെ കൈവശമെത്തിയിട്ട് ഇന്ന് 17 ദിവസം തികയുന്നു. ഇതുസംബന്ധിച്ച ഇ-ഫയൽ (e-File) രേഖകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഫയൽ നീക്കം ഇങ്ങനെ: ജനുവരി 5 മുതൽ ഇന്നുവരെയുള്ള 17 ദിവസമായി മന്ത്രിയുടെ പക്കൽ ഈ ഫയൽ തീരുമാനമെടുക്കാതെ ഇരിക്കുകയാണ്. ജീവനക്കാരുടെ ന്യായമായ…
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത (ഡി എ) സംബന്ധിച്ച് ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ഡി എ എന്നത് സർക്കാർ നൽകുന്ന ഔദാര്യമല്ലെന്നും അത് ജീവനക്കാരുടെ അവകാശമാണെന്നും കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പ്രസ്താവനയിൽ പറഞ്ഞു. ഡി എ ഔദാര്യമെന്ന് സമ്മതിക്കാൻ ജീവനക്കാർ സർക്കാരിന്റെ അടിയാളന്മാരല്ല. ഈ നീക്കത്തിലൂടെ പിണറായി സർക്കാർ ഒരു 'സ്വയംപ്രഖ്യാപിത തൊഴിലാളി വിരുദ്ധ സർക്കാർ' ആയി മാറിയിരിക്കുകയാണെന്നും…
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മുഖ്യമന്ത്രിയുടെ മെഗാ ക്വിസ് പരിപാടിക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ജീവനക്കാർ. സർക്കാരിന്റെ പിആർ വർക്കുകൾ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കുന്നു എന്ന് ആരോപിച്ച്, ഭരണപക്ഷത്തിന് ബദലായി 'എംപ്ലോയീസ് വറി' (Employees' Worry) എന്ന പേരിൽ ക്വിസ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ഇടതുഭരണത്തിന് കീഴിൽ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന നടപടികളും തുറന്നുകാട്ടുന്ന 50-ലധികം ചോദ്യങ്ങളാണ് ആക്ഷൻ കൗൺസിൽ പുറത്തിറക്കിയ നോട്ടീസിലുള്ളത്. "വിജ്ഞാന…
കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) കുടിശ്ശികയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക നിലപാടുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ക്ഷാമബത്ത എന്നത് ജീവനക്കാരുടെ നിയമപരമായ അവകാശമല്ലെന്നും, അത് അനുവദിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സാമ്പത്തിക സ്രോതസ്സുകൾ കണക്കിലെടുത്ത് മാത്രമേ ഇത്തരം ആനുകൂല്യങ്ങൾ നൽകാൻ കഴിയൂ എന്നും ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി കെ.എ. നവാസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. വിവിധ സർവ്വകലാശാലകളിലെ അനധ്യാപക…
Sign in to your account