തിരുവനന്തപുരം: (ഡിസംബർ 2, 2025): ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി കോൺഗ്രസ് നേതാക്കൾ സമൂഹ മാധ്യമങ്ങളിൽ ക്യാംപെയ്ൻ ആരംഭിച്ചു. ശ്രദ്ധാകേന്ദ്രം മറ്റ് വിഷയങ്ങളിലേക്ക് മാറാതിരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്റെ ഭാഗമായി, നേതാക്കളെല്ലാം തങ്ങളുടെ ഫെയ്‌സ്‌ബുക്ക് കവർ ചിത്രങ്ങൾ മാറ്റി. "അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്" എന്ന ശക്തമായ മുദ്രാവാക്യമാണ് പുതിയ പോസ്റ്ററിൽ നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖരാണ് പോസ്റ്റർ കവർ ചിത്രമായി…
കോഴിക്കോട്: കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും രാഹുൽ വിഷയം കത്തുന്നു. ഭരണം ലക്ഷ്യമിടുന്നുണ്ടെങ്കിൽ, ചില നേതാക്കളുടെ 'മാങ്കൂട്ടം' മനോഭാവം ഒഴിവാക്കണമെന്നും, രണ്ടും ഒരുമിച്ച് നടക്കില്ലെന്നും മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായമുയരുന്നു. രാഹുലിനെതിരെ എത്രയും പെട്ടെന്ന് പുറത്താക്കൽ നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നത്. ആദ്യഘട്ടത്തിലെ സസ്‌പെൻഷൻ നടപടി ശരിയായിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ പുറത്താക്കൽ മാത്രമാണ് ഏക പോംവഴിയെന്നും, ഈ വിഷയത്തിൽ ഇനിയും വെള്ളപൂശാൻ ശ്രമിച്ചാൽ നാല് മാസം കഴിഞ്ഞ് പിണറായി വിജയൻ…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം ജനശ്രദ്ധ ആകർഷിക്കുന്ന വാർഡായി മുട്ടട മാറുമ്പോൾ, അവിടെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിമാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളാണ് പ്രധാന ചർച്ചാവിഷയം. 24 വയസ്സുള്ള വൈഷ്ണയുടെ വോട്ട് മേയർ ആര്യ രാജേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫും ഉദ്യോഗസ്ഥരും ചേർന്ന് വെട്ടിമാറ്റിയതോടെയാണ് മുട്ടട ശ്രദ്ധാകേന്ദ്രമായത്. മുട്ടടയിലെ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുഹൃത്ത് അംശു വാമദേവനുവേണ്ടി മേയർ ആര്യാ രാജേന്ദ്രൻ നടത്തിയ 'ഓപ്പറേഷനായിരുന്നു' വൈഷ്ണയുടെ വോട്ട്…
കൊച്ചി: കോൺഗ്രസ് രാഷ്ട്രീയത്തിൽ അടിമുടി മാറ്റങ്ങൾ അനിവാര്യം. കാലഹരണപ്പെട്ട പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളിൽ നിന്ന് കോൺഗ്രസ് മോചിതരാകണം. ബിജെപിയുടെ തന്ത്രങ്ങളെ നേരിടാൻ ദേശീയ തലത്തിലും ബൂത്ത് തലത്തിലും പ്രതിപക്ഷ ഐക്യം യാഥാർത്ഥ്യമാകണം. കോൺഗ്രസിന് ഇനി ചെയ്യാനുള്ളത് 1990-ൽ വി.പി. സിംഗ് നടപ്പിലാക്കിയ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് കോൺഗ്രസിന്റെ രാഷ്ട്രീയ അടിത്തറയിൽ വിള്ളലുകൾ ഉണ്ടാക്കി. പിന്നോക്ക, മുസ്‌ളീം വോട്ടുകൾ കോൺഗ്രസിൽ നിന്ന് ചോരാൻ തുടങ്ങിയത് അവിടെ നിന്നാണ്. 1990 വരെ സുഭദ്രമായിരുന്ന…
തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വിജയക്കൊടി പാറിച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലേക്കും പരീക്ഷിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പുകളിലേതുപോലെ, തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപോ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെയോ സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയാണ് ആദ്യ ഘട്ടം. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം കോർപറേഷനിൽ 48 അംഗ സ്ഥാനാർഥി പട്ടിക കോൺഗ്രസ് ആദ്യം പ്രഖ്യാപിച്ചതും മേയർ സ്ഥാനാർഥിയായി മുൻ എംഎൽഎ കെ.എസ്. ശബരീനാഥനെ ഉയർത്തിക്കാട്ടിയതും. ഇതേ മാതൃക അടുത്ത ദിവസങ്ങളിലായി മറ്റ് അഞ്ച്…
തിരുവനന്തപുരം: ആർ എസ് പി കുത്തകയാക്കി വെച്ചിരുന്ന ആര്യനാട് മണ്ഡലത്തിലേക്ക് 1991 ൽ ജി. കാർത്തികേയൻ (ജി.കെ) എത്തുമ്പോൾ കോൺഗ്രസിന് വിജയപ്രതീക്ഷ ഒന്നുമില്ലായിരുന്നു. 1991 മുതൽ 2015 മാർച്ച് 7 വരെ ജി.കെയെ ആ മണ്ഡലം കൈ വിട്ടില്ല. പാർട്ടി ഏൽപിച്ച ദൗത്യം ഒരു പരിഭവവും കൂടാതെ ഏറ്റെടുത്ത ജി.കെയുടെ പുത്രൻ കെ.എസ്. ശബരീനാഥൻ അതേ വെല്ലുവിളി ഇന്ന് കോൺഗ്രസിന് വേണ്ടി ഏറ്റെടുക്കുന്നു. ഇതിനെയാണ് പാർട്ടിക്കുറ് എന്നും ഒപ്പം പെഡിഗ്രി…
കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ വാർത്തകളുടെ പ്രളയമാണ്. വി.എസ്. അച്യുതാനന്ദൻ - പിണറായി വിജയൻ പോരിൻ്റെ കാലത്ത് വി.എസിൻ്റെ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ഒരു മാധ്യമപ്രവർത്തകനാണ് പുതിയൊരു കെട്ടിച്ചമച്ച വാർത്തയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രസ്തുത ലേഖനം 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസി'ലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 💥 സതീശനെതിരെ സ്ഫോടനാത്മകമായ 'വ്യാജ' വാർത്ത സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായുള്ള നിസ്സഹകരണത്തിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് താക്കീത് ചെയ്തു എന്നതാണ് ലേഖകൻ്റെ സ്ഫോടനാത്മകമായ…
കൊച്ചി: കേരള സ്റ്റുഡന്റ്‌സ് യൂണിയൻ (കെ.എസ്.യു.) സംസ്ഥാന നേതൃത്വത്തിൽ നിർണ്ണായകമായ പുനഃസംഘടന. മികച്ച പ്രവർത്തനം കണക്കിലെടുത്ത് 18 സംസ്ഥാന കൺവീനർമാർക്ക് ജനറൽ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നൽകി അഖിലേന്ത്യാ നേതൃത്വം ഉത്തരവിറക്കി. കഴിഞ്ഞ ആഴ്ച ചേർന്ന കെ.എസ്.യു. സംസ്ഥാന നേതൃയോഗത്തിന്റെ ശുപാർശ അംഗീകരിച്ചാണ് ഈ തീരുമാനം. നിലവിലെ ജനറൽ സെക്രട്ടറിമാരേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കൺവീനർമാരാണ് എന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലാണ് കൂട്ട സ്ഥാനക്കയറ്റത്തിന് പിന്നിൽ. സർവ്വകലാശാലകളുടെയും വിവിധ സെല്ലുകളുടേയും ചുമതല…
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആര്? ഉത്തരം കണ്ടെത്താൻ സി.ഐ.ഡി. സംഘത്തെ രംഗത്തിറക്കി ഭരണകക്ഷിയായ സി.പി.എം. മണ്ഡലത്തിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന ശക്തമായ അഭ്യൂഹങ്ങളാണ് ഈ രഹസ്യനീക്കത്തിന് സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. രഹസ്യങ്ങൾ ചോർത്താൻ സ്ഥിരമായി ആശ്രയിക്കാറുള്ളവരെ ഒഴിവാക്കി, കൃത്യമായ വിവരം തേടിയാണ് സി.ഐ.ഡി.കൾ തിരുവനന്തപുരത്ത് വലവിരിച്ച് പണിതുടങ്ങിയത്. ഡൽഹിയിൽ സ്വാധിനമുള്ള മുൻ കോൺഗ്രസുകാരനും സി.ഐ. ഡി സംഘത്തിലുണ്ട്. കെ. മുരളീധരന്റെ 'കൈയൊപ്പ്': വട്ടിയൂർക്കാവ് ചർച്ചയിൽ തിരുവനന്തപുരം കോർപ്പറേഷൻ…
Sign in to your account