തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ ജീവനക്കാരെയും സാധാരണക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന 'ഇലക്ഷൻ ബമ്പർ' പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഒരുക്കുന്നത്. ശമ്പള പരിഷ്കരണം, ക്ഷേമ പെൻഷൻ വർധന, പുതിയ അഷ്വേഡ് പെൻഷൻ പദ്ധതി എന്നിവയാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രധാന ആകർഷണം. ശമ്പളം പരിഷ്കരിക്കും: 15% വരെ വർധന പ്രതീക്ഷിക്കുന്നു പതിവ് രീതിയിൽ നിന്ന്…
തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴി വില താഴുന്നില്ല. സാധാരണക്കാരന്റെ പോക്കറ്റ് കീറുന്ന രീതിയിൽ കുതിച്ചുയരുന്ന വിലക്കയറ്റം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. തെക്കൻ കേരളത്തിൽ ഒരു കിലോ ലൈവ് കോഴിക്ക് 190 രൂപ വരെയാണ് നിലവിലെ വിലയെങ്കിൽ, വടക്കൻ കേരളത്തിൽ ഇത് 280 രൂപ വരെ എത്തിനിൽക്കുന്നു. കൈവിട്ട കുതിപ്പ് ഉത്സവ സീസൺ കഴിഞ്ഞാൽ വില കുറയുമെന്ന കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് വിപണി മുന്നേറുന്നത്. അയൽ സംസ്ഥാനങ്ങളിൽ…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഫണ്ട് വിതരണം വൈകിക്കുന്നതായി കണക്കുകൾ. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വർഷം കൂടിയായിട്ടും, 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിൽ വകയിരുത്തിയ 9215 കോടി രൂപയിൽ, ഡിസംബർ മാസം വരെ ചെലവഴിക്കാൻ സാധിച്ചത് കേവലം 27.98% മാത്രമാണ്. അതായത്, 2578 കോടി രൂപ മാത്രമാണ് നിലവിൽ നൽകിയിട്ടുള്ളത്. പ്ലാനിംഗ് ബോർഡിന്റെ 'പ്ലാൻ സ്പേസ്' രേഖകൾ…
തിരുവനന്തപുരം: പ്രാദേശിക സർക്കാരുകളുടെ സുഗമമായ പ്രവർത്തനത്തിന് കനത്ത തിരിച്ചടി നൽകി, സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതത്തിൽ നിന്നും നാലായിരത്തി അഞ്ഞൂറ് കോടിയിലധികം രൂപയാണ് വെട്ടിക്കുറച്ചത്. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് രേഖകൾ തന്നെ ഈ ഞെട്ടിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നു. വർഷം തിരിച്ച് വെട്ടിക്കുറച്ച തുക (ബജറ്റ് വിഹിതത്തിൽ നിന്നും): 2025-26 വർഷത്തേക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് വകയിരുത്തിയത് 9215 കോടിയാണ്. എന്നാൽ സാമ്പത്തിക വർഷം ആരംഭിച്ച് 9…
Sign in to your account