Tag: കേരളം

Kerala Politics News 1 Min Read

Breaking News മുഖ്യമന്ത്രിയുടെ സുരക്ഷ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് ഉയർത്തി; പ്രതിവർഷം 14 ലക്ഷം! ഉത്തരവ് ഇറങ്ങി, വീണ്ടും വിവാദം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ വാർഷിക അറ്റകുറ്റപ്പണികൾക്കായുള്ള ചെലവ് പരിധി സർക്കാർ ഉയർത്തി. നേരത്തെ 1.50 ലക്ഷം രൂപയായിരുന്ന പരിധി ഇപ്പോൾ 2 ലക്ഷം രൂപയായി വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. ഈ തീരുമാനത്തോടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി അനുവദിച്ചിട്ടുള്ള ഏഴ് വാഹനങ്ങൾക്ക് മാത്രമായി പ്രതിവർഷം 14 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണിക്ക് ചെലവഴിക്കുക. ​ധനവകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഒക്ടോബർ 29-നാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. വാഹനങ്ങളുടെ ടയർ, സ്പെയർ പാർട്‌സുകൾ,

Kerala Politics News 1 Min Read

ഉറപ്പാണ് പട്ടി കടി! 2024 ൽ തെരുവ് നായ ആക്രമിച്ചത് 3.16 ലക്ഷം പേരെ; 868 പേരെ ഒരു ദിവസം പട്ടി കടിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്! തദ്ദേശത്തിൽ “തെരുവ് നായ ” ഭീഷണിയിൽ എൽ.ഡി.എഫ്

തിരുവനന്തപുരം: കേരളം തെരുവ് നായ ശല്യത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് തെരുവ് നായ ശല്യം. ഓരോ ദിവസവും തെരുവ് നായകൾ ജനങ്ങളെ ഓടിച്ചിട്ട് കടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കേരളീയർ മാധ്യമങ്ങളിലൂടെ കണ്ടുണരുന്നത്. ​സംസ്ഥാനത്തെ തെരുവ് നായ ആക്രമണത്തിന്റെ ഭീകരമായ ചിത്രം വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2024-ൽ മാത്രം 3,16,793 പേർക്കാണ് തെരുവ് നായകളുടെ കടിയേറ്റത്! കെ.കെ. രമ എം.എൽ.എയുടെ നിയമസഭാ ചോദ്യത്തിന്

Kerala Politics News 2 Min Read

തദ്ദേശ തിരഞ്ഞെടുപ്പ്: ഉജ്ജ്വല വിജയം നേടുമെന്ന് വി.ഡി. സതീശൻ; സർക്കാരിനെതിരായ വിചാരണയാക്കി മാറ്റും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സംസ്ഥാനത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുന്നണി എന്നതിലുപരി 'ടീം യു.ഡി.എഫ്' ആയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാന സർക്കാരിന്റെ ഒൻപതര വർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങളുടെ മനഃസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യുന്നതിനുള്ള അവസരമാക്കി ഈ തിരഞ്ഞെടുപ്പിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ​തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിലും സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും യു.ഡി.എഫ് മറ്റ് മുന്നണികളെ ബഹുദൂരം പിന്നിലാക്കി മുൻപന്തിയിലെത്തി. പ്രചാരണത്തിലും ഈ മുന്നേറ്റം

Kerala Politics News 0 Min Read

ഹൃദയാഘാതം: നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ സഹോദരി എ എൻ ആമിന അന്തരിച്ചു

കോഴിക്കോട്: സ്പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ സഹോദരി എ.എൻ. ആമിന (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ​കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മൃതദേഹം ഇന്ന് രാത്രിയോടെ വയലളത്തെ വീട്ടിലെത്തിക്കും. സംസ്കാരം നാളെ (നവംബർ 7, 2025) ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. സ്പീക്കറുടെ സഹോദരിയുടെ അകാല വിയോഗത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

Kerala Politics News 2 Min Read

താൽപര്യം മദ്യ നിർമാണ ശാലയിൽ മാത്രം! വെറുതെ ഒരു തദ്ദേശ മന്ത്രി; എം.ബി രാജേഷിൻ്റെ സർക്കുലർ വിവാദത്തിൽ

തിരുവനന്തപുരം: മദ്യ നിർമാണ ശാല തുടങ്ങാൻ ഓടി നടക്കുന്ന എക്സൈസ് മന്ത്രി എം.ബി രാജേഷിൻ്റെ തലയിൽ തദ്ദേശ വകുപ്പും കൂടി കേറ്റി വച്ചാൽ എന്താകും അവസ്ഥ?  തദ്ദേശ വകുപ്പ് നാഥനില്ലാ കളരിയായി. ഇന്ന് ഇറങ്ങേണ്ട ഉത്തരവ് ഇറങ്ങാൻ ചുരുങ്ങിയത് 4 മാസം എങ്കിലും എടുക്കും. ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പ് ഇറക്കിയ സർക്കുലറിനും സമാന അവസ്ഥയാണ്. ഫണ്ട് കണ്ടെത്തേണ്ട ചുമതലയും തദ്ദേശ വകുപ്പിന്

Kerala Politics News 2 Min Read

തേച്ചത് സിപിഐ യെ മാത്രമല്ല, എസ് എഫ് ഐയേയും! ഔദ്യോഗിക വസതി പിണറായിക്കായി തുറന്നിട്ട് അമിത് ഷാ! ഒക്ടോബർ 9 ലെ ആ സന്ദർശനത്തിന് പിന്നാലെ പി എം ശ്രീയിൽ പിണറായിയുടെ മലക്കം മറിച്ചിൽ; അര മണിക്കൂർ കൂടികാഴ്ച കുടുംബത്തിന് വേണ്ടിയോ?

കോഴിക്കോട് : ഒക്ടോബർ 9 ന് ഡൽഹിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചതും അതിനെത്തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ സംഭവിച്ച നയപരമായ മാറ്റവുമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചാവിഷയം. കേന്ദ്രത്തിന്റെ പി.എം. ശ്രീ (PM-SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത്, ഒക്ടോബർ 9-ലെ ഈ 'അപൂർവ' കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ്. ​🏡 കൃഷ്ണമേനോൻ മാർഗിലെ കൂടിക്കാഴ്ച: അസാധാരണമായി സംഭവിച്ചതെന്ത്? ​കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷാ