കൊച്ചി: മലയാള സിനിമ ലോകത്തെ ഒന്നാകെ ആവേശത്തിലാഴ്ത്തി നിർണ്ണായക പ്രഖ്യാപനം. മോഹൻലാലും ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ജൂഡ് ആന്തണി ജോസഫും പുതിയ ചിത്രത്തിനായി കൈകോർക്കുന്നു.
മോഹൻലാൽ തന്നെയാണ് തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ വൻ പ്രഖ്യാപനം നടത്തിയത്.
മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്:
”അടുത്ത വർഷം ജൂഡ് ആന്തണി ജോസഫുമായി കൈകോർത്ത് പുതിയൊരു ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന് സന്തോഷപൂർവ്വം പങ്കുവെക്കുന്നു! കൂടുതൽ വിവരങ്ങൾ ഉടൻ നിങ്ങളിലേക്ക് എത്തും!”
’2018′ എന്ന വ്യവസായ വിജയ ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫും മോഹൻലാലും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് ചുവടുവെച്ച ‘തുടക്കം’ എന്ന ചിത്രത്തിന് ശേഷമാണ് ലാലേട്ടനെ കേന്ദ്രകഥാപാത്രമാക്കി ജൂഡ് പുതിയ ചിത്രം ഒരുക്കുന്നത്.
ചിത്രത്തിൻ്റെ തിരക്കഥ പൂർത്തിയായിക്കഴിഞ്ഞുവെന്നും അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നുമാണ് വിവരം. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ, പ്രൊഡക്ഷൻ ബാനർ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
