Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കലിപ്പ്, കട്ട കലിപ്പ് ! മോദിയെ മൈൻഡ് ചെയ്യാതെ ശ്രീലേഖ

കലിപ്പ്, കട്ട കലിപ്പ് ! മോദിയെ മൈൻഡ് ചെയ്യാതെ ശ്രീലേഖ

kerala leader By kerala leader January 23, 2026 1 Min Read
Share

തിരുവനന്തപുരം: ബിജെപിക്ക് ചരിത്രവിജയം സമ്മാനിച്ച തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരസ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ പോലും തന്റെ അതൃപ്തി പ്രകടിപ്പിച്ച് കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ രംഗത്തെത്തിയത് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ശാസ്തമംഗലം വാർഡിൽ നിന്ന് മികച്ച വിജയം നേടിയ ശ്രീലേഖയെ മേയറാക്കാത്തതിൽ വലിയ പരിഭവമാണ് അവർക്കുള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു പുത്തരിക്കണ്ടം മൈതാനിയിലെ കാഴ്ചകൾ.

​പ്രധാനമന്ത്രി വേദിയിലുണ്ടായിരുന്ന സമയത്തും, അദ്ദേഹത്തെ യാത്രയാക്കുന്ന ഘട്ടത്തിലും പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ നിന്നും വേദിയിൽ നിന്നും ശ്രീലേഖ അകലം പാലിച്ചു. മേയർ വി.വി. രാജേഷ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പ്രധാനമന്ത്രിയെ അനുഗമിക്കുമ്പോൾ ശ്രീലേഖ മാറിനിൽക്കുകയായിരുന്നു. കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുൻപേ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടപ്പെട്ട വ്യക്തിയായിരുന്നു ആർ. ശ്രീലേഖ. എന്നാൽ ഭരണം ലഭിച്ചപ്പോൾ വി.വി. രാജേഷിനെ മേയറാക്കാനായിരുന്നു പാർട്ടി തീരുമാനം.

​നേരത്തെയും ഈ വിഷയത്തിൽ ശ്രീലേഖ അതൃപ്തി പരസ്യമാക്കിയിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ വേദിയിൽ പ്രതിഷേധം പ്രകടമായത് കേന്ദ്ര നേതൃത്വത്തെയും അമ്പരപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖയെ മുൻനിർത്തി നഗരസഭയിൽ വലിയ മുന്നേറ്റമുണ്ടാക്കാമെന്ന് കരുതിയ ബിജെപിക്ക്, ഭരണത്തിലേറിയ ഉടൻ ഉടലെടുത്ത ഈ ആഭ്യന്തര കലഹം വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

Loading

TAGGED: BJP Internal Conflict, BJP Kerala, Kerala leader, Kerala Political News, Narendra Modi Kerala Visit, R Sreelekha, Sasthamangalam Councillor, Thiruvananthapuram Corporation Mayor, VV Rajesh
kerala leader January 23, 2026 January 23, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഫ്ലാറ്റ് സമുച്ചയത്തിൽ കാറിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
Next Article ​മോദിയെ ‘മൈൻഡ്’ ചെയ്തില്ല; ശ്രീലേഖയെ താക്കീത് ചെയ്യും! ബിജെപിയിൽ കടുത്ത അമർഷം

Recent Posts

  • തിരഞ്ഞെടുപ്പ് ഡ്യൂട്ടി: പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിന് ‘ഓർഡർ’ റെഡി; കർശന സമയക്രമം പുറപ്പെടുവിച്ചു
  • പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!
  • സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക
  • കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!
  • ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ
  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

You Might Also Like

തിരഞ്ഞെടുപ്പ് ഡ്യൂട്ടി: പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിന് ‘ഓർഡർ’ റെഡി; കർശന സമയക്രമം പുറപ്പെടുവിച്ചു

Kerala Politics News

പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!

Kerala Politics News

സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക

Kerala Politics News

കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!

Kerala Politics News
Welcome Back!

Sign in to your account

Lost your password?