തിരുവനന്തപുരം: രാഷ്ട്രീയ ചതുരംഗക്കളത്തിലെ തിരക്കുകൾക്കിടയിലും പുതിയൊരു ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ നേതാവിൽ നിന്ന് ഒരു എഴുത്തുകാരന്റെ കുപ്പായം അണിയാൻ ഒരുങ്ങുന്ന ചെന്നിത്തലയുടെ ആദ്യ നോവൽ ജനുവരിയിൽ വായനക്കാർക്ക് മുൻപിൽ എത്തും.
അമേരിക്കൻ-ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ നോവൽ, തന്റെ ‘ന്യൂ ഇയർ സമ്മാനം’ ആയിരിക്കും എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. നിലവിൽ നോവലിന്റെ അവസാന മിനുക്ക് പണികളിലാണ് ചെന്നിത്തല.
ഈ നോവലിന് ശേഷം കുട്ടനാടൻ പശ്ചാത്തലത്തിലുള്ള മറ്റൊരു നോവലും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. ആദ്യ നോവൽ പ്രസിദ്ധീകരിച്ചതിന് ശേഷമാകും അദ്ദേഹം കുട്ടനാടിന്റെ കഥ പറയുന്ന അടുത്ത രചനയിലേക്ക് കടക്കുക. രാഷ്ട്രീയ ജീവിതത്തിലെ തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും ഈ നോവലുകളിൽ എത്രത്തോളം പ്രതിഫലിക്കുമെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് വായനാലോകം.
![]()
