Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കച്ചമുറുക്കി കോൺഗ്രസ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലക്ഷ്യം, കെ. മുരളീധരൻ്റെ ‘ഓപ്പറേഷൻ തലസ്ഥാനം’ നാളെ ആരംഭിക്കും!

കച്ചമുറുക്കി കോൺഗ്രസ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലക്ഷ്യം, കെ. മുരളീധരൻ്റെ ‘ഓപ്പറേഷൻ തലസ്ഥാനം’ നാളെ ആരംഭിക്കും!

kerala leader By kerala leader November 2, 2025 1 Min Read
Share

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 48 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ലിസ്റ്റാണ് പുറത്തിറക്കിയത്. ഇതിന് പിന്നാലെ നാളെ (ത മുതൽ കെ. മുരളീധരൻ നയിക്കുന്ന വാഹന പ്രചാരണ ജാഥ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജാഥ ഉദ്ഘാടനം ചെയ്യും.

- Advertisement -
Ad imageAd image

​തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കുക എന്നതാണ് ഈ ജാഥയുടെ പ്രാഥമിക ലക്ഷ്യം. മുൻ കെ.പി.സി.സി. പ്രസിഡണ്ടും സീനിയർ കോൺഗ്രസ് നേതാവുമായ കെ. മുരളീധരനാണ് കോർപ്പറേഷൻ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചുമതല. പത്രസമ്മേളനത്തിൽ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചതും മുരളീധരൻ തന്നെയാണ്.

അരുവിക്കര മുൻ എം.എൽ.എയും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.എസ്. ശബരീനാഥൻ കവടിയാർ വാർഡിൽ മൽസരിക്കും. കോൺഗ്രസിൻ്റെ മേയർ സ്ഥാനാർത്ഥിയായി ശബരീനാഥനെയാണ് കണക്കാക്കുന്നത്. ഘടകകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷം ബാക്കി സ്ഥാനാർത്ഥികളെയും ഉടൻ പ്രഖ്യാപിക്കുമെന്ന് കെ. മുരളീധരൻ അറിയിച്ചു.

- Advertisement -
Ad imageAd image

​ഒന്നാംഘട്ട ലിസ്റ്റിൽ യുവജനങ്ങൾക്ക് മികച്ച പ്രാതിനിധ്യം നൽകിയിട്ടുണ്ട്. ഒപ്പം മുതിർന്നവരും പരിചയസമ്പന്നരും ഇടംപിടിച്ചിരിക്കുന്നു. ആശാ സമരത്തിൽ മുഴുവൻ ദിവസവും പങ്കെടുത്ത ഒരു ആശാ പ്രവർത്തകയും സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടംപിടിച്ചത് ശ്രദ്ധേയമായി.

​തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയ കോൺഗ്രസ് നീക്കത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും അമ്പരന്നിരിക്കുകയാണ്. “ലക്ഷ്യം കോർപ്പറേഷൻ ഭരണം തന്നെ” എന്ന് മുരളീധരൻ അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി. മേയർ ആര്യ രാജേന്ദ്രൻ്റെ ദുർഭരണവും അഴിമതിയും എൽ.ഡി.എഫിന് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസിൻ്റെ വിലയിരുത്തൽ. ബി.ജെ.പിയിലാണെങ്കിൽ രൂക്ഷമായ ചേരിപ്പോരാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ ഭരണം പിടിക്കാൻ ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ഒരു സുവർണ്ണാവസരമായിട്ടാണ് കോൺഗ്രസ് കാണുന്നത്.

TAGGED: Kerala leader, ഓപ്പറേഷൻ തലസ്ഥാനം, കവടിയാർ വാർഡ്, കെ. മുരളീധരൻ, കെ.എസ്. ശബരീനാഥൻ, കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക, തദ്ദേശ തിരഞ്ഞെടുപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്, വി.ഡി. സതീശൻ
kerala leader November 2, 2025 November 2, 2025
Share This Article
Facebook Twitter Copy Link Print
Previous Article ബെന്യാമിൻ രാജസദസ്സിലെ വിദൂഷകനോ? പിണറായി സ്തുതിപാഠകൻ! രൂക്ഷവിമർശനവുമായി മുബാസ് ഓടക്കാലി
Next Article ഇളമുറക്കാരിയായി ടെക്കി വൈഷ്ണ: തിരുവനന്തപുരം കോർപ്പറേഷൻ പോരാട്ടത്തിൽ മുട്ടടയിൽ യുവ ടെക്കിയെ ഇറക്കി കോൺഗ്രസ്

Recent Posts

  • വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം
  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

You Might Also Like

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

Kerala Politics News

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം

Kerala Politics News

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News
Welcome Back!

Sign in to your account

Lost your password?