Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഭരണമാറ്റം ഉറപ്പായതോടെ അഴിമതി ഫയലുകൾ നശിപ്പിക്കാൻ നീക്കം; ഇ ഓഫിസ് മെയിൻ്റനൻസിൻ്റെ മറവിൽ അഴിമതി ഫയലുകൾ അപ്രത്യക്ഷമാകും ! ഒളിയമ്പുമായി എൻ. പ്രശാന്ത് IAS

ഭരണമാറ്റം ഉറപ്പായതോടെ അഴിമതി ഫയലുകൾ നശിപ്പിക്കാൻ നീക്കം; ഇ ഓഫിസ് മെയിൻ്റനൻസിൻ്റെ മറവിൽ അഴിമതി ഫയലുകൾ അപ്രത്യക്ഷമാകും ! ഒളിയമ്പുമായി എൻ. പ്രശാന്ത് IAS

kerala leader By kerala leader April 10, 2026 1 Min Read
Share

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ആസന്നമാണെന്ന തിരിച്ചറിവിൽ, അഴിമതിയുടെ കറുത്ത തെളിവുകൾ വെണ്ണീറാക്കാൻ നീക്കം. പിണറായി സർക്കാരിന്റെ കാലത്തെ വൻകിട അഴിമതികളുടെ ഫയലുകൾ ‘ഇടിമിന്നലിലും’ ‘ഷോർട്ട് സർക്യൂട്ടിലും’ പെടുത്തി നശിപ്പിക്കാൻ തിരക്കിട്ട ഗൂഢാലോചനകൾ നടക്കുന്നതായി വിവരം. എൻ. പ്രശാന്ത് ഐഎഎസ് നടത്തിയ പരിഹാസം കേവലം ഒരു തമാശയല്ല, മറിച്ച് വരാനിരിക്കുന്ന ‘തെളിവ് നശിപ്പിക്കൽ’ നാടകങ്ങളുടെ അണിയറക്കഥയാണെന്ന് വ്യക്തം.

Contents
അഴിമതി വീരന്മാർക്ക് നെഞ്ചിടിപ്പ്; ആയുധമാകുന്നത് ഇ-ഓഫീസ്മിന്നലും തീയും: പഴയ തന്ത്രങ്ങളുടെ രണ്ടാം ഭാഗംവിറളിപിടിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും

അഴിമതി വീരന്മാർക്ക് നെഞ്ചിടിപ്പ്; ആയുധമാകുന്നത് ഇ-ഓഫീസ്

​ഭരണത്തുടർച്ചയുടെ അഹങ്കാരത്തിൽ നടത്തിയ കൊള്ളകൾ ഒന്നൊന്നായി പുറത്തുവരുമെന്ന ഭീതിയിലാണ് ഭരണകൂടം. ഇ-ഓഫീസ് മെയിൻ്റനൻസ് എന്ന പേരിൽ സർവ്വറുകളിൽ നിന്ന് നിർണ്ണായക വിവരങ്ങൾ മായ്ച്ചു കളയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

​“വരുന്ന ഒരുമാസം കേരളത്തിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളിൽ തീപിടിത്തവും ഷോർട്ട് സർക്യൂട്ടും ഉണ്ടാകാതിരിക്കട്ടെ…” – ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ഇന്നലെ എൻ.പ്രശാന്ത് ഐഎഎസിന്റെ ഈ ഒളിയമ്പ് കൃത്യമായി കൊള്ളുന്നത് അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണാധികാരികൾക്കും അവർക്ക് വിടുപണി ചെയ്യുന്ന ഉദ്യോഗസ്ഥർക്കുമാണ്.

മിന്നലും തീയും: പഴയ തന്ത്രങ്ങളുടെ രണ്ടാം ഭാഗം

​ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്വർണ്ണക്കള്ളക്കടത്ത് അന്വേഷണം മുറുകിയപ്പോൾ സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഉണ്ടായ ‘അത്ഭുത തീപിടിത്തം’ ലോകം കണ്ടതാണ്. സ്വപ്ന സുരേഷിന്റെ സന്ദർശന വിവരങ്ങൾ ഒളിപ്പിക്കാൻ സെക്രട്ടറിയേറ്റിലേയും ക്ലിഫ് ഹൗസിലേയും സിസിടിവി മിന്നലേറ്റ് നശിച്ചെന്ന കഥ മുഖ്യമന്ത്രി തന്നെ തട്ടിവിട്ടിരുന്നു. ഇപ്പോൾ ഭരണമാറ്റം ഉറപ്പായ സാഹചര്യത്തിൽ, പഴയ സ്ക്രിപ്റ്റുകൾ പൊടിതട്ടിയെടുക്കാനാണ് നീക്കം.

വിറളിപിടിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും

​മുഖ്യമന്ത്രിക്ക് പുറമെ അരഡസനോളം മന്ത്രിമാർക്കും അവർക്ക് കുടപിടിക്കുന്ന ഉന്നത ഉദ്യോഗസ്ഥർക്കും എതിരെ ശക്തമായ അഴിമതി തെളിവുകൾ നിലവിലുണ്ട്. പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ ജയിലറകൾ തങ്ങളെ കാത്തിരിക്കുന്നു എന്ന തിരിച്ചറിവാണ് ഇത്തരം ‘തെളിവ് നശിപ്പിക്കൽ’ തന്ത്രങ്ങളിലേക്ക് ഇവരെ നയിക്കുന്നത്. അഴിമതിക്ക് കൂട്ടുനിന്ന IAS കാർ ഉൾപ്പെട്ട നൂറുകണക്കിന് ഉദ്യോഗസ്ഥരും ഇപ്പോൾ ഫയലുകൾ ഒളിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്.

Loading

TAGGED: CCTV Lightning Controversy, E-Office Sabotage, Evidence Destruction, Governance Failure, Kerala Corruption Scandal, Kerala IAS Officers, Kerala leader, N Prashanth IAS, pinarayi government, Political Crisis Kerala, Secretariat Fire Plot
kerala leader April 10, 2026 April 10, 2026
Share This Article
Facebook Twitter Copy Link Print
Previous Article മുഖ്യൻ്റെ ഹെലികോപ്റ്റർ വാടക മുടങ്ങി! ഫണ്ടില്ലെന്ന് പോലിസ് ; വാടകയായി നൽകിയത് 46.36 കോടിയെന്ന് വിവരവകാശ മറുപടി
Next Article “അതൊക്കെ വെറും നുണപ്രചാരണം; എപ്‌സ്റ്റീനുമായി എനിക്ക് യാതൊരു ബന്ധവുമില്ല”: തുറന്നടിച്ച് മെലാനിയ ട്രംപ്

Recent Posts

  • ​”ഹാ മെയ്ൻ തുമ്ഹാരാ ഹൂൺ”; ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ ഗായകനായപ്പോൾ! ആശാ ഭോസ്‌ലേയ്ക്കൊപ്പമുള്ള ആ ഹിറ്റ് പാട്ടിന്റെ കഥ
  • സംഗീത ലോകത്തെ ‘ലാവണ്യ ശബ്ദം’ ഇനി ഓർമ്മ; ആശാ ഭോസ്‌ലെ അന്തരിച്ചു
  • നെയ്മർ മാജിക്! അത്ലറ്റിക്കോ മിനീറോയെ തകർത്ത് സാന്റോസ്; ബ്രസീലീറോ ലീഗിൽ തകർപ്പൻ ജയം
  • വി.ഡി. സതീശന്റെ അഭിമുഖം: കേരളത്തിലെ രാഷ്ട്രീയ മാറ്റവും വ്യക്തിപൂജയും | V.D. Satheesan Interview
  • ഡോ. ദാനിയേൽ ബാബു പോൾ സഭയുടെ വിശ്വസ്തപുത്രൻ (യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭ യുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ ഡോ. ബാബു പോളിനെ സ്മരിക്കുന്നു); ബാബുപോൾ ഓർമ്മയായിട്ട് ഇന്ന് ഏഴു വർഷം
  • കാത്തിരിപ്പിന് വിരാമം! സിബിഎസ്ഇ പത്താം ക്ലാസ് ഫലം അടുത്ത ആഴ്ച; മാർക്ക് ലിസ്റ്റ് എവിടെ, എങ്ങനെ പരിശോധിക്കണം? പൂർണ്ണരൂപം ഇതാ..

You Might Also Like

​”ഹാ മെയ്ൻ തുമ്ഹാരാ ഹൂൺ”; ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ ഗായകനായപ്പോൾ! ആശാ ഭോസ്‌ലേയ്ക്കൊപ്പമുള്ള ആ ഹിറ്റ് പാട്ടിന്റെ കഥ

Cinema News Sports

സംഗീത ലോകത്തെ ‘ലാവണ്യ ശബ്ദം’ ഇനി ഓർമ്മ; ആശാ ഭോസ്‌ലെ അന്തരിച്ചു

Cinema News

നെയ്മർ മാജിക്! അത്ലറ്റിക്കോ മിനീറോയെ തകർത്ത് സാന്റോസ്; ബ്രസീലീറോ ലീഗിൽ തകർപ്പൻ ജയം

News Sports

വി.ഡി. സതീശന്റെ അഭിമുഖം: കേരളത്തിലെ രാഷ്ട്രീയ മാറ്റവും വ്യക്തിപൂജയും | V.D. Satheesan Interview

Kerala Politics News
Welcome Back!

Sign in to your account

Lost your password?