കൊച്ചി: സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലല്ലാത്തതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക കർമ്മപദ്ധതികൾ ആവിഷ്കരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു.
ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി
സംസ്ഥാനത്ത് ദേവസ്വം ബോർഡുകളുടെ കീഴിലല്ലാത്ത നിരവധി ക്ഷേത്രങ്ങൾ ദൈനംദിന ചെലവുകൾക്കും നിത്യനിദാനങ്ങൾക്കും വകയില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇത്തരത്തിലുള്ള എല്ലാ ക്ഷേത്രങ്ങളെയും സഹായിക്കുന്നതിനായി ദേവസ്വം ബോർഡുമായി ചേർന്ന് പ്രത്യേക കർമ്മപദ്ധതികൾക്ക് രൂപം നൽകും. ആരാധനാലയങ്ങളുടെ പവിത്രത നിലനിർത്തുന്നതിനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതി ഊന്നൽ നൽകുന്നു.
നാരായണീയ സമിതികൾക്ക് ആനുകൂല്യങ്ങൾ
ആത്മീയവും സാംസ്കാരികവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നാരായണീയ ഭാഗവത സമിതികൾക്കും പ്രകടനപത്രികയിൽ പ്രത്യേക പരിഗണന ലഭിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ഇത്തരം സമിതികളിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതിനായി സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് യുഡിഎഫ് ഉറപ്പുനൽകുന്നു.
![]()
