Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മെയ് 20-ന് പുതിയ സർക്കാർ അധികാരത്തിൽ വരും, റിപ്പോർട്ട് കൊടുക്കേണ്ടത് 23 നും ! ശമ്പള പരിഷ്കരണത്തിൽ നിന്നും തലയൂരി ബാലഗോപാൽ

മെയ് 20-ന് പുതിയ സർക്കാർ അധികാരത്തിൽ വരും, റിപ്പോർട്ട് കൊടുക്കേണ്ടത് 23 നും ! ശമ്പള പരിഷ്കരണത്തിൽ നിന്നും തലയൂരി ബാലഗോപാൽ

kerala leader By kerala leader February 23, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വീണ്ടും മുൾമുനയിൽ നിർത്തിക്കൊണ്ട് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചു. എന്നാൽ, കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കേണ്ട കാലാവധി നിശ്ചയിച്ചതിലെ അസ്വാഭാവികതയാണ് ഇപ്പോൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

Contents
​ചാണക്യ തന്ത്രവുമായി ധനമന്ത്രി; കുരുക്കിലായി ജീവനക്കാർകമ്മീഷന്റെ പ്രധാന ചുമതലകൾ:പ്രതിഷേധം ശക്തമാകുന്നു

​ചാണക്യ തന്ത്രവുമായി ധനമന്ത്രി; കുരുക്കിലായി ജീവനക്കാർ

​ശമ്പള പരിഷ്കരണത്തിനായി മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി അധ്യക്ഷനായ കമ്മീഷനെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്. അഡ്വ. എം രാജഗോപാലൻ നായർ, റിട്ട. അഡീഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർദ്ദേശിച്ചിരിക്കുന്നത്.

​എന്നാൽ ഈ മൂന്ന് മാസത്തെ കാലാവധി കൃത്യമായി അവസാനിക്കുന്നത് മെയ് 23-നാണ്. നിലവിലെ സർക്കാർ മാറി പുതിയ സർക്കാർ 20 ന് അധികാരത്തിൽ എത്തും. പുതിയ സർക്കാരിന് ആയിരിക്കും ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് ലഭിക്കുക.

കമ്മീഷന്റെ പ്രധാന ചുമതലകൾ:

  • ​നിലവിലെ ശമ്പള ഘടനയിലെ അപാകതകൾ പരിശോധിക്കുക.
  • ​മറ്റ് സംസ്ഥാനങ്ങളിലെ ശമ്പള നിരക്കുമായി താരതമ്യം ചെയ്യുക.
  • ​സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് വർദ്ധനവ് ശുപാർശ ചെയ്യുക.
  • ​അലവൻസുകളിലും മറ്റ് ആനുകൂല്യങ്ങളിലും വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുക.

​”റിപ്പോർട്ട് സമയബന്ധിതമായി നടപ്പാക്കും” എന്ന് മന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും, മെയ് മാസം അവസാനത്തോടെ റിപ്പോർട്ട് ലഭിക്കുമ്പോൾ അത് നടപ്പിലാക്കാനുള്ള സാമ്പത്തിക ശേഷിയോ ഭരണപരമായ സാവകാശമോ നിലവിലെ സർക്കാരിന് ഉണ്ടാകില്ലെന്ന് ഉറപ്പാണ്.

പ്രതിഷേധം ശക്തമാകുന്നു

​കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കി എന്ന് വരുത്തിത്തീർക്കാനുള്ള വെറും പ്രഹസനമാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. കൃത്യം മെയ് 20-ന് പുതിയ സർക്കാർ വരാനിരിക്കെ, 23-ന് റിപ്പോർട്ട് വാങ്ങുന്നത് വഴി ബാലഗോപാൽ സുരക്ഷിതമായി ശമ്പള പരിഷ്കരണത്തിൽ നിന്നും തലയൂരിയിരിക്കുകയാണ്.

Loading

TAGGED: 12th Pay Commission Kerala, finance department kerala, Kerala Government Employees, Kerala leader, Kerala Salary Revision, KN Balagopal, Pay Revision Report May 23, VP Joy, കെ.എൻ ബാലഗോപാൽ, ശമ്പള പരിഷ്കരണം
kerala leader February 23, 2026 February 23, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഭരണം പോയാലും കാര്യങ്ങൾ നിയന്ത്രിക്കാൻ പിണറായി! KAS കാർക്ക് 31 ഡെപ്യൂട്ടേഷൻ തസ്തിക സൃഷ്ടിക്കും; വിഴിഞ്ഞത്ത് ഷിജുഖാൻ്റെ ഭാര്യ
Next Article ഡാറ്റ ചോർത്തൽ കേസ് ഹൈക്കോടതിയിലേക്ക്; പിണറായിക്ക് നാളെ നിർണായകം

Recent Posts

  • തലസ്ഥാനത്തും സി.പി.എം – ബി.ജെ.പി ‘ഡീൽ’ സജീവം!നേമവും കഴക്കൂട്ടവും വിട്ടുനൽകും; പകരം 12 മണ്ഡലങ്ങളിൽ സഹായം!
  • ​’അവതാരലക്ഷ്യം രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കൽ’; പിണറായി വിജയനും ബിജെപിയും തമ്മിൽ ‘ഡീൽ’ എന്ന് ജാവേദ് പർവേഷ്
  • കല്യാണം കഴിക്കണമെങ്കിൽ മിനിമം താലിക്കെട്ടാനുള്ള ആരോഗ്യമെങ്കിലും വേണം! ശബരിമല സ്വർണ്ണ കൊള്ള, റാന്നിയിലെ NDA സ്ഥാനാർത്ഥിയുടെ പ്രതികരണത്തെ ട്രോളി ശ്രീജിത്ത് പണിക്കർ; വീഡിയോ വൈറൽ!
  • അന്ന് ‘പരനാറി’, ഇന്ന് ‘ചെറ്റത്തരം’! തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വീണ്ടും സമനില തെറ്റി പിണറായി
  • പിണറായി സർക്കാരിന്റെ അവസാനത്തെ കടമെടുപ്പ് മാർച്ച് 24ന്! 3700 കോടി കടമെടുക്കും; ഇതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 50000 കോടി
  • ജപ്പാനിലേക്ക് വീണ്ടും 25 വിദ്യാർഥികൾ; ഒയിസ്കയുടെ നേതൃത്വത്തിൽ സ്നേഹാദരമൊരുക്കി നഗരം

You Might Also Like

തലസ്ഥാനത്തും സി.പി.എം – ബി.ജെ.പി ‘ഡീൽ’ സജീവം!നേമവും കഴക്കൂട്ടവും വിട്ടുനൽകും; പകരം 12 മണ്ഡലങ്ങളിൽ സഹായം!

Kerala Politics News

​’അവതാരലക്ഷ്യം രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കൽ’; പിണറായി വിജയനും ബിജെപിയും തമ്മിൽ ‘ഡീൽ’ എന്ന് ജാവേദ് പർവേഷ്

Kerala Politics News

കല്യാണം കഴിക്കണമെങ്കിൽ മിനിമം താലിക്കെട്ടാനുള്ള ആരോഗ്യമെങ്കിലും വേണം! ശബരിമല സ്വർണ്ണ കൊള്ള, റാന്നിയിലെ NDA സ്ഥാനാർത്ഥിയുടെ പ്രതികരണത്തെ ട്രോളി ശ്രീജിത്ത് പണിക്കർ; വീഡിയോ വൈറൽ!

Kerala Politics News

അന്ന് ‘പരനാറി’, ഇന്ന് ‘ചെറ്റത്തരം’! തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വീണ്ടും സമനില തെറ്റി പിണറായി

Kerala Politics News
Welcome Back!

Sign in to your account

Lost your password?