Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മന്ത്രി ശിവൻകുട്ടിയുടെ പരീക്ഷാ ‘സർക്കസ്’: ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ മാറ്റി; പ്രതിഷേധം ശക്തം | Kerala Higher Secondary Model Exam Postponed News 2026

മന്ത്രി ശിവൻകുട്ടിയുടെ പരീക്ഷാ ‘സർക്കസ്’: ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ മാറ്റി; പ്രതിഷേധം ശക്തം | Kerala Higher Secondary Model Exam Postponed News 2026

kerala leader By kerala leader February 20, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ വട്ടം കറക്കി വിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷാ പരിഷ്കാരങ്ങൾ. മുൻകൂട്ടി നിശ്ചയിച്ച ടൈം ടേബിളുകൾ തകിടം മറിച്ച് പരീക്ഷകൾ മാറ്റി നിശ്ചയിക്കുന്ന മന്ത്രി വി. ശിവൻകുട്ടിയുടെ നടപടിക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. ഏറ്റവും ഒടുവിലായി ഫെബ്രുവരി 23-ന് നടക്കേണ്ടിയിരുന്ന ഹയർ സെക്കണ്ടറി മോഡൽ പരീക്ഷയാണ് മാറ്റിവെച്ചത്.

Contents
​ന്യായീകരണമായി കെ-ടെറ്റ്; അറിയാതെ പോയോ മന്ത്രി?പരീക്ഷാ മാറ്റം ഇത് ആദ്യമല്ല

​ന്യായീകരണമായി കെ-ടെറ്റ്; അറിയാതെ പോയോ മന്ത്രി?

​ഫെബ്രുവരി 21, 23 തീയതികളിൽ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (K-TET) നടക്കുന്നുണ്ടെന്നും, ആയതിനാൽ പരീക്ഷാ ഹാളുകൾ കെ-ടെറ്റിനായി വിട്ടുനൽകണമെന്നുമാണ് പുതിയ ന്യായീകരണം. എന്നാൽ ഹയർ സെക്കണ്ടറി മോഡൽ പരീക്ഷയുടെ തീയതി നേരത്തെ പ്രഖ്യാപിച്ചപ്പോൾ കെ-ടെറ്റ് പരീക്ഷയുടെ കാര്യം മന്ത്രിയും വിദ്യാഭ്യാസ വകുപ്പും മറന്നു പോയോ എന്ന ചോദ്യമാണ് അധ്യാപകരും രക്ഷിതാക്കളും ഉയർത്തുന്നത്. കൃത്യമായ പ്ലാനിംഗ് ഇല്ലാതെ പരീക്ഷകൾ നിശ്ചയിക്കുകയും പിന്നീട് മാറ്റുകയും ചെയ്യുന്നത് വിദ്യാർത്ഥികളുടെ പഠന ഏകാഗ്രതയെ ബാധിക്കുമെന്ന ആകുലതയിലാണ് രക്ഷിതാക്കൾ.

പരീക്ഷാ മാറ്റം ഇത് ആദ്യമല്ല

​വിദ്യാർത്ഥികളോടുള്ള ഈ ‘സർക്കസ്’ ഇതാദ്യമല്ല. നേരത്തെ ഹയർ സെക്കണ്ടറി ക്രിസ്മസ് പരീക്ഷാ സമയത്തും സമാനമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. പൊതുപരീക്ഷയ്ക്ക് തൊട്ടുമുമ്പ് നടക്കുന്ന മോഡൽ പരീക്ഷകൾ ഇങ്ങനെ ഇടയ്ക്കിടെ മാറ്റുന്നത് കുട്ടികളിൽ അനാവശ്യ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്.

തീയതികൾ പ്രഖ്യാപിക്കുകയും പിന്നാലെ മാറ്റുകയും ചെയ്യുന്ന ഈ ‘അഭ്യാസങ്ങൾ’ അവസാനിപ്പിച്ച്, പരീക്ഷകൾ കൃത്യസമയത്ത് നടത്താൻ സർക്കാർ തയ്യാറാകണമെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം. ഫെബ്രുവരി 23 ന് നടത്തേണ്ട ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ ഫെബ്രുവരി 25 ലേക്കാണ് മാറ്റി വച്ചത്. വിഷയത്തിലും പരീക്ഷാ സമയത്തിലും യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല.

Loading

TAGGED: DHSE Kerala, Exam Postponed, Exam Reschedule, Higher Secondary Model Exam, Kerala Education, Kerala leader, Kerala News, KTET 2026, Student Protest, V Sivankutty, കെ ടെറ്റ്, വി. ശിവൻകുട്ടി, സർക്കുലർ, ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ
kerala leader February 20, 2026 February 20, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഭക്ഷ്യവിഷബാധയേൽക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു; ഈ വർഷം മാത്രം ഇരയായത് 200 ലധികം പേർ !ഭക്ഷ്യ സുരക്ഷ ഇൻഡക്സിലെ No. 1 സ്ഥാനം എന്നത് വിസ്മയം
Next Article മുഖ്യമന്ത്രിക്ക് അമേരിക്ക, ജനത്തിന് കത്രിക!ഇതാണോ ‘ലോകോത്തര’ ആരോഗ്യ കേരളം?

Recent Posts

  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ
  • ശബരിനാഥൻ കളി മാറ്റി; നേമത്ത് കടുത്ത ത്രികോണ മൽസരമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്
  • തിരഞ്ഞെടുപ്പ് ഡ്യൂട്ടി: പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിന് ‘ഓർഡർ’ റെഡി; കർശന സമയക്രമം പുറപ്പെടുവിച്ചു

You Might Also Like

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala

Kerala Politics News

​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?