Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » അച്ഛൻ വേലി ചാടിയാൽ മകൻ മതിൽ ചാടും! ഗണേഷിന്റെയും പിള്ളയുടെയും ലീലാവിലാസങ്ങൾ സിബിഐ റിപ്പോർട്ടിലും നമ്പാടന്റെ ആത്മകഥയിലും

അച്ഛൻ വേലി ചാടിയാൽ മകൻ മതിൽ ചാടും! ഗണേഷിന്റെയും പിള്ളയുടെയും ലീലാവിലാസങ്ങൾ സിബിഐ റിപ്പോർട്ടിലും നമ്പാടന്റെ ആത്മകഥയിലും

kerala leader By kerala leader January 23, 2026 2 Min Read
Share

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാർ പീഡനക്കേസിൽ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പ്രതിക്കൂട്ടിലാക്കുന്ന സിബിഐ റിപ്പോർട്ടിലെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നു. പരാതിക്കാരിയും ഗണേഷ് കുമാറും തമ്മിലുണ്ടായിരുന്ന അതിതീവ്രമായ പ്രണയബന്ധത്തെക്കുറിച്ചും അതിന്റെ പരിണതഫലങ്ങളെക്കുറിച്ചും അക്കമിട്ടു നിരത്തുകയാണ് സിബിഐ. ഇതിന് പിന്നാലെ ഗണേഷിന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ പഴയകാല ചരിത്രവും ചർച്ചയാകുന്നു.

Contents
​ഗർഭഛിദ്രവും പ്രണയവും; സിബിഐ പറയുന്നത്​നിയമസഭയെ വിറപ്പിച്ച ആ വെളിപ്പെടുത്തൽ

​ഗർഭഛിദ്രവും പ്രണയവും; സിബിഐ പറയുന്നത്

​സോളാർ കേസിലെ പരാതിക്കാരിയും ഗണേഷും തമ്മിൽ 2009-ൽ സെക്രട്ടേറിയറ്റിൽ വെച്ചാണ് പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറി. വഴുതക്കാട് ടാഗോർ ലെയ്‌നിലെ വീട്ടിൽ ഇവർ സ്ഥിരമായി സമാഗമം നടത്തിയിരുന്നതായി സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

​റിപ്പോർട്ടിലെ പന്ത്രണ്ടാം പാരഗ്രാഫിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്:

​”2009 ആഗസ്റ്റിൽ പരാതിക്കാരി ഗർഭിണിയായി. എന്നാൽ ഗണേഷ് കുമാറിന്റെ അമ്മയിൽ നിന്നും ലഭിച്ച ഉറപ്പിനെത്തുടർന്ന് പരാതിക്കാരി ഗർഭം അലസിപ്പിക്കാൻ തയ്യാറായില്ല.”

അച്ഛന്റെ പാതയിൽ മകൻ; നമ്പാടന്റെ വെളിപ്പെടുത്തൽ

​ഗണേഷ് കുമാറിന്റെ ഈ നടപടികളെ മുൻ മന്ത്രിയും സിപിഎം നേതാവുമായിരുന്ന ലോനപ്പൻ നമ്പാടന്റെ ‘സഞ്ചരിക്കുന്ന വിശ്വാസി’ എന്ന ആത്മകഥയിലെ പരാമർശങ്ങളുമായാണ് രാഷ്ട്രീയ നിരീക്ഷകർ താരതമ്യം ചെയ്യുന്നത്. ‘അച്ഛൻ വേലി ചാടിയാൽ മകൻ മതിൽ ചാടും’ എന്ന തലക്കെട്ടിൽ ബാലകൃഷ്ണപിള്ളയുടെയും ഗണേഷിന്റെയും സ്വഭാവരീതികളെ നമ്പാടൻ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

​വിവാഹത്തിന് മുമ്പ് ഒരു സ്ത്രീയെ പീഡിപ്പിച്ച കേസിൽ ബാലകൃഷ്ണപിള്ള പ്രതിയായിരുന്നുവെന്ന് നമ്പാടൻ വെളിപ്പെടുത്തുന്നു. ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ പിള്ളയുടെ പിതാവ് കീഴൂട്ട് രാമൻപിള്ള മജിസ്‌ട്രേറ്റിനെ കണ്ട് ഒത്തുതീർപ്പുണ്ടാക്കി. മജിസ്‌ട്രേറ്റിന്റെ മകളെ ബാലകൃഷ്ണപിള്ള വിവാഹം കഴിക്കണമെന്ന വ്യവസ്ഥയിലാണ് അന്ന് കേസ് ഒതുക്കിത്തീർത്തത്. 1954-ലെ കേരള ലോ ടൈംസിൽ (1954 KLT 544) ഈ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

​നിയമസഭയെ വിറപ്പിച്ച ആ വെളിപ്പെടുത്തൽ

​ബാലകൃഷ്ണപിള്ളയുടെ മകൻ ഗണേഷ് കുമാറിനെ സംബന്ധിച്ച സുപ്രധാനമായ മറ്റൊരു വിവരവും തനിക്ക് ലഭിച്ചിരുന്നുവെന്ന് നമ്പാടൻ പറയുന്നു. ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കുമെന്ന് ഭയന്ന പിള്ള, നമ്പാടന്റെ കാലുപിടിച്ച് അപേക്ഷിച്ചത്രേ. “എന്റെ കുടുംബം നശിപ്പിക്കരുത്” എന്ന് പിള്ള യാചിച്ചതിനാലും മറ്റു നേതാക്കളുടെ സമ്മർദ്ദത്താലും അന്ന് താൻ അത് സഭയിൽ ഉന്നയിച്ചില്ലെന്ന് നമ്പാടൻ കുറിക്കുന്നു.

Loading

TAGGED: CBI Report, Controversy, Ganesh Kumar, Kerala Politics, Lonappan Nambadan, R Balakrishna Pillai, Sancharikkunna Viswasi, Solar Case
kerala leader January 23, 2026 January 23, 2026
Share This Article
Facebook Twitter Copy Link Print
Previous Article ” ദ ഹിന്ദു ” വിന് റിയാസ് വക 2 കോടി!
Next Article ഫ്ലാറ്റ് സമുച്ചയത്തിൽ കാറിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?