തിരുവനന്തപുരം: രാജ്യസഭാംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീം എം.പിയുടെ ഇംഗ്ലീഷ് പ്രസംഗം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. കർണാടകയിൽ റഹീം ചാനലിനോട് സംസാരിച്ച ഇംഗ്ലീഷ് പ്രതികരണമാണ് ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്.
കേരള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഒരു ജനപ്രതിനിധിക്ക് ചേരുന്ന ഇംഗ്ലീഷ് പ്രയോഗമല്ല റഹീമിന്റേതെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായരും റഹീമിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. “ഇംഗ്ലീഷിൽ സംസാരിക്കാൻ അറിയാതിരിക്കുക എന്നത് ഒരു അപരാധം ഒന്നുമല്ല, പക്ഷെ എന്നിട്ടും അത് വെച്ച് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നടക്കുന്നത് കടന്ന കൈയ്യാണ്,” എന്ന് വീണ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എ.ഐ പറയുന്നത് മറ്റൊന്ന്!
സോഷ്യൽ മീഡിയയിൽ പരിഹാസം ഉയരുമ്പോഴും, ഗൂഗിൾ എ.ഐ സെർച്ച് റിസൾട്ടുകൾ നൽകുന്നത് വ്യത്യസ്തമായ ചിത്രമാണ്. റഹീമിന്റെ ഇംഗ്ലീഷ് പ്രാവീണ്യം ‘മികച്ചതാണെന്നാണ്’ എ.ഐ പറയുന്നത്. രാജ്യസഭയിലും മറ്റ് ദേശീയ പ്ലാറ്റ്ഫോമുകളിലും അദ്ദേഹം ഫ്ലൂയിന്റ് ആയി ഇംഗ്ലീഷ് സംസാരിക്കാറുണ്ടെന്നും, മികച്ച കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള നേതാവാണെന്നും എ.ഐ റിപ്പോർട്ടുകൾ വിശേഷിപ്പിക്കുന്നു.
മുമ്പും പലതവണ പാർലമെന്റിലെ റഹീമിന്റെ ഇംഗ്ലീഷ് പ്രസംഗങ്ങൾ ട്രോളുകൾക്ക് ഇരയായിട്ടുണ്ടെങ്കിലും, രാഷ്ട്രീയ ചർച്ചകളിൽ തന്റെ നിലപാടുകൾ ഇംഗ്ലീഷിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം പിന്നോട്ട് പോയിട്ടില്ല.
![]()
