തിരുവനന്തപുരം: ‘കേരള കാമരാജ്’ എന്ന് വിളിപ്പേരുള്ള അഡ്വ. സി.ആർ. പ്രാണകുമാറിന് തകർപ്പൻ വിജയം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ നിർണായക ഡിവിഷനായ മര്യാപുരം ഏഴായിരം വോട്ടിന് മുകളിലുള്ള ഭൂരിപക്ഷത്തിലാണ് പ്രാണകുമാർ യു.ഡി.എഫിനായി തിരിച്ചുപിടിച്ചത്.
കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ച ഡിവിഷനിൽ ഇത്തവണ കോൺഗ്രസ് രംഗത്തിറക്കിയത് ജനകീയനായ പ്രാണകുമാറിനെയായിരുന്നു. പാർട്ടി ഏൽപ്പിച്ച ദൗത്യം അദ്ദേഹം ഗംഭീരമായി നിറവേറ്റി. പ്രാണകുമാറിന് ലഭിച്ച വൻ ഭൂരിപക്ഷം യു.ഡി.എഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.
സ്വാതന്ത്ര്യ സമര സേനാനിയായ ചെല്ലക്കണ്ണ നാടാരുടെ മകനാണ് പ്രാണകുമാർ. മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. കാമരാജിന്റെ അടുത്ത സുഹൃത്തായിരുന്നു ചെല്ലക്കണ്ണ നാടാർ. പിതാവിന്റെ പാത പിന്തുടർന്ന് പ്രാണകുമാറും കാമരാജ് കുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചു. കാമരാജിന്റെ തമിഴ്നാട്ടിലെ വീട്ടിലെ നിത്യ സന്ദർശകരിൽ ഒരാളാണ് പ്രാണകുമാർ. ഈ ബന്ധമാണ് അദ്ദേഹത്തിന് “കേരള കാമരാജ്” എന്ന വിളിപ്പേര് നേടിക്കൊടുത്തത്.
![]()
