Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ദേശീയപാത തകർച്ച: ‘ക്രഡിറ്റ് എടുക്കുന്നവർ ഉത്തരവാദിത്തം ഏറ്റെടുക്കണം’; അഴിമതിയും എഞ്ചിനീയറിംഗ് പിഴവുമെന്ന് വി.ഡി. സതീശൻ

ദേശീയപാത തകർച്ച: ‘ക്രഡിറ്റ് എടുക്കുന്നവർ ഉത്തരവാദിത്തം ഏറ്റെടുക്കണം’; അഴിമതിയും എഞ്ചിനീയറിംഗ് പിഴവുമെന്ന് വി.ഡി. സതീശൻ

kerala leader By kerala leader December 5, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത തുടർച്ചയായി തകർന്നു വീഴുന്നതിന് പിന്നിൽ വൻ അഴിമതിയും ഗുരുതരമായ എൻജിനീയറിങ്ങ് പിഴവുകളുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ദേശീയപാത നിർമ്മാണത്തിൻ്റെ ക്രെഡിറ്റ് ഏറ്റെടുത്ത് റീൽസ് ഇട്ട് ആഘോഷമാക്കുന്നവർ അപകടങ്ങളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

​ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായുള്ള അപകടങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാവുകയാണ്. സുരക്ഷാ ക്രമീകരണങ്ങളൊന്നും പാലിക്കാതെയാണ് പലയിടത്തും നിർമ്മാണം പുരോഗമിക്കുന്നത്. അടുത്തിടെ ആലപ്പുഴയിൽ ഗർഡർ ഇളകി വീണ് ഒരാൾ മരിച്ചിരുന്നു. ഇതിന് പിന്നാലെ കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ ഭിത്തി തകർന്നു വീഴുകയും സർവീസ് റോഡ് ഇടിഞ്ഞ് താഴുകയും ചെയ്തു. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവിടെ ആളപായം ഒഴിവായത്.

​കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതാ നിർമ്മാണത്തിൽ വലിയ അപാകതകളുണ്ടെന്നും ഈ വിഷയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ദേശീയപാത അതോറിറ്റിയുടെയും ശ്രദ്ധയിൽ പലതവണ കൊണ്ടുവന്നതാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

​സംസ്ഥാനത്ത് ഉടനീളം ദേശീയപാത തകർന്നു വീണിട്ടും കേരള സർക്കാരിന് മാത്രം ഒരു പരാതിയുമില്ലാത്തത് ദുരൂഹമാണ്. അപകടം ഉണ്ടാകുമ്പോൾ മാത്രം ഇടപെട്ടിട്ട് കാര്യമില്ല. ദേശീയപാത നിർമ്മാണത്തിൻ്റെ ക്രെഡിറ്റ് എടുക്കുന്നവരും റീൽസ് ഇട്ട് ആഘോഷമാക്കുന്നവരും അപകടത്തിൻ്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം, അദ്ദേഹം പറഞ്ഞു.

​തകർന്നു വീഴാത്ത പാലാരിവട്ടം പാലത്തെ ‘പഞ്ചവടിപ്പാലമെന്ന്’ അധിക്ഷേപിച്ചവരാണ് ഇപ്പോൾ ദേശീയപാത തകർന്നു വീഴുന്നതിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് പറയുന്നത്. ദേശീയപാതയിലെ അഴിമതി നിർമ്മിതികളാണ് ഓരോ ദിവസവും തകർന്നു വീഴുന്നത്.

​ദേശീയപാത നിർമ്മാണത്തിൻ്റെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പങ്കുണ്ട്. എൻജീനീയറിങ്ങ് പിഴവുകൾ പരിശോധിക്കാനും അഴിമതി പുറത്ത് കൊണ്ടുവരാനും അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാകണമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Loading

TAGGED: Kerala leader, Kerala NH Corruption, VD Satheesan, എൻഎച്ച് നിർമ്മാണം കേരളം, കൊട്ടിയം ദേശീയപാത, ദേശീയപാത അഴിമതി, ദേശീയപാത തകർച്ച, പാലാരിവട്ടം പാലം, വി.ഡി. സതീശൻ, സർവീസ് റോഡ് തകർന്നു
kerala leader December 5, 2025 December 5, 2025
Share This Article
Facebook Twitter Copy Link Print
Previous Article ജീവനക്കാർക്കും പെൻഷൻകാർക്കും ‘ഇലക്ഷൻ തള്ള്’: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
Next Article ക്ഷാമബത്തയും ശമ്പള പരിഷ്കരണവും ! നവകേരള നഷ്ടങ്ങൾക്കെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സായാഹ്ന ധർണ്ണ

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?