തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിനെ പാർട്ടിയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സജന ബി സാജൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് വലിയ ചർച്ചയാവുകയാണ്.
രാഹുൽ മാങ്കൂട്ടത്തിനെതിരെ നടപടി എടുക്കാൻ പാർട്ടി നേതൃത്വം വൈകരുതെന്നും, അദ്ദേഹത്തിന്റെ “മനോനിലയാണ് പ്രശ്നം” എന്നും സജന പോസ്റ്റിൽ ആരോപിക്കുന്നു. “ഞരമ്പൻ” എന്ന നാടൻ ഭാഷ സിപിഎം സൈബർ സഖാക്കൾ പ്രയോഗിക്കുമ്പോൾ അതിനെ പ്രതിരോധിക്കേണ്ട ഗതികേടിൽ കോൺഗ്രസ് പ്രവർത്തകർ പോകേണ്ട സമയമല്ല ഇത്. എത്ര കിട്ടിയാലും പടിക്കില്ല എന്നാണേൽ ഇനി പഠിക്കാൻ പാർട്ടി ഉണ്ടാകില്ല. ഇനിയെങ്കിലും പാർട്ടി കർശന നിലപാട് സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
📌 പ്രധാന ആവശ്യങ്ങൾ
- പാർട്ടി അടിയന്തിരമായി രാഹുൽ മാങ്കൂട്ടത്തിലെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കണം. പടിയടച്ച് പിണ്ഡം വയ്ക്കണം.
- ”പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട്” എന്ന് നേതൃത്വം മനസ്സിലാക്കണം. നീതി പീഡിപ്പിക്കുന്നവനല്ല, ഇരകൾക്കുള്ളതാണ്.
- പരാതി നൽകിയില്ല എന്ന് പറയുന്നത് കുട്ടികളുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളിയാണ്.
- യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം എടുത്തത് മാതൃകാപരമായ നടപടിയാണ്; അത് രാജി വച്ചതല്ല, രാജി വയ്പ്പിച്ചതാണ്.
- ഇതുപോലുള്ള ‘സൈക്കോപാത്തുകളെ’ പടിയടച്ച് പിണ്ഡം വെച്ചാൽ മാത്രമേ ആത്മാഭിമാനം പണയം വയ്ക്കാത്ത സാധാരണ പ്രവർത്തകർക്ക് വേണ്ടി പാർട്ടിക്ക് മുന്നോട്ട് പോകാനാകൂ. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം രാഹുൽ മാങ്കൂട്ടത്തിനെതിരെ എടുത്ത നടപടി (രാജി വയ്പ്പിച്ചത്) മാതൃകാപരമാണെന്നും, മറ്റ് കാര്യങ്ങൾ മാന്യതയോർത്ത് ഇപ്പോൾ പറയുന്നില്ലെന്നും സജന ബി സാജൻ കൂട്ടിച്ചേർത്തു.
![]()
