Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കോൺഗ്രസ് മുന്നേറ്റം: തിരുവനന്തപുരം കോർപ്പറേഷനിൽ CPM പരിഭ്രാന്തിയിൽ; മുരളി – ശബരി കോംബോക്കെതിരെ സൈബർ യുദ്ധം!

കോൺഗ്രസ് മുന്നേറ്റം: തിരുവനന്തപുരം കോർപ്പറേഷനിൽ CPM പരിഭ്രാന്തിയിൽ; മുരളി – ശബരി കോംബോക്കെതിരെ സൈബർ യുദ്ധം!

kerala leader By kerala leader November 8, 2025 1 Min Read
Share

​തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കോൺഗ്രസ് നടത്തിയ മുന്നേറ്റത്തിൽ സി.പി.എം. കേന്ദ്രങ്ങളിൽ കടുത്ത പരിഭ്രാന്തി. മുതിർന്ന നേതാവ് കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രചാരണ തന്ത്രങ്ങളും, യുവനേതാവ് കെ.എസ്. ശബരീനാഥനെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയതും കോൺഗ്രസിന് അനുകൂലമായ തരംഗം സൃഷ്ടിക്കുന്നു എന്നാണ് വിലയിരുത്തൽ.

​95 ശതമാനം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് കോൺഗ്രസ് പ്രചാരണത്തിൽ ഏറെ മുന്നിലാണ്. സ്ഥാനാർത്ഥികൾ വീടുകൾ കയറിയുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ, സി.പി.എമ്മിലും ബി.ജെ.പിയിലും രൂക്ഷമായ ചേരിപ്പോര് നടക്കുന്നതിനാൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താൻ ഇരു പാർട്ടികൾക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. മുരളീധരൻ – ശബരീനാഥൻ കൂട്ടുകെട്ട് തിരുവനന്തപുരത്ത് വൻ വിജയമായി മാറുന്ന കാഴ്ചയാണ് കാണുന്നത്.

​സൈബർ ആക്രമണവുമായി CPM:

​കോൺഗ്രസിന്റെ ഈ മുന്നേറ്റത്തിൽ പ്രതിരോധത്തിലായ സി.പി.എം. സൈബർ ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കെ. മുരളീധരനെ ലക്ഷ്യമിട്ടാണ് സൈബർ പോരാളികൾ വ്യക്തിഗത അധിക്ഷേപം നടത്തുന്നത്.

​”തിരുവനന്തപുരം കോപറേഷൻ പിടിക്കുന്നതിന്റെ ആദ്യപടിയായി തമ്പാനൂർ ബസ് സ്റ്റാന്റ് പിടിച്ചെടുക്കും.. കിങ്ങിണി കുട്ടൻ 😁😁”

​എന്നാണ് സഖാവ് ശ്രീജിത്ത് കൊക്കാടൻ ഫേസ്ബുക്കിൽ കുറിച്ചത്. സി.പി.എം. നേതാവ് എം.എ. ബേബിയുമൊത്തുള്ള ചിത്രമാണ് ഇദ്ദേഹത്തിന്റെ പ്രൊഫൈൽ പിക്ചർ.

​എന്നാൽ, ഈ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് അനുകൂലികളും രംഗത്തെത്തി. തമ്പാനൂർ ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ജ്യോതിഷ് എന്നയാൾ കൊക്കാടന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു:

​”40 വർഷം കോർപ്പറേഷൻ ഭരിച്ച LDF ൻ്റെ വികസനമെന്തന്നറിയണമെങ്കിൽ രണ്ട് ദിവസം മഴ ഒന്ന് ചെയ്തതിന് ശേഷം തമ്പാനൂർ ബസ്സ്റ്റാൻഡ് പരിസരത്ത് ഒന്ന് വന്ന് നോക്ക് ‘ വരുമ്പോൾ വള്ളവുമായി വരാൻ മറക്കരുത്”

​വർഷങ്ങളോളം കോർപ്പറേഷൻ ഭരിച്ചിട്ടും എടുത്തു പറയാൻ വികസന നേട്ടങ്ങൾ ഇല്ലാത്തതിന്റെ ജാള്യത മറയ്ക്കാനാണ് സൈബർ ആക്രമണവുമായി സഖാക്കൾ മുന്നിട്ടിറങ്ങുന്നതെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രധാന ആരോപണം. കോർപ്പറേഷൻ തിരഞ്ഞെടുപ്പ് അടുത്തതോടെ സൈബർ പോര് കൂടുതൽ കടുക്കുകയാണ്.

Loading

TAGGED: Congress, Kerala leader, കെ. മുരളീധരൻ, കെ.എസ് ശബരിനാഥൻ, തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്, സിപിഎം, സൈബർ ആക്രമണം
kerala leader November 8, 2025 November 8, 2025
Share This Article
Facebook Twitter Copy Link Print
Previous Article ബെവ്‌കോ ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഇളവ്: അവശ്യ സർവീസിന്റെ പുതിയ ‘നിർവചനം’ നൽകി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ!
Next Article കാക്കി യൂണീഫോമിൽ കള്ളവാറ്റുകാരെ പിടിച്ച മന്ത്രിക്ക് വിട; മുൻ എക്‌സൈസ് മന്ത്രി എം.ആർ. രഘുചന്ദ്രബാൽ അന്തരിച്ചു

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?