തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ വാർഡായ ഗൗരീശപട്ടത്ത് ഇത്തവണ ശ്രദ്ധേയമായ മത്സരം. കുന്നുകുഴി മണ്ഡലം കോൺഗ്രസ് പ്രസിഡന്റും സിറ്റിയിലെ ഏക വനിതാ മണ്ഡലം പ്രസിഡന്റുമായ സുമ വർഗീസിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയോഗിച്ചിരിക്കുന്നത്. മഹിളാ കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുള്ള സുമ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ വീടുകൾ കയറിയുള്ള പ്രചാരണത്തിന് തുടക്കമിട്ടു.
ഗൗരീശപട്ടത്തിന്റെ മുക്കിലും മൂലയിലും ഇപ്പോൾ സുമയുടെ പോസ്റ്ററുകളും കോൺഗ്രസിന്റെ പ്രചാരണ ബോർഡുകളും നിറഞ്ഞു കഴിഞ്ഞു. ഇന്ന് ബോർഡുകൾ കൂടി സ്ഥാപിക്കുന്നതോടെ പ്രചാരണ രംഗത്ത് ഒരു തരംഗം സൃഷ്ടിക്കാൻ സുമ വർഗീസിന് കഴിഞ്ഞിട്ടുണ്ട്. നാളെ സുമയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. മുൻ കോൺഗ്രസ് പ്രസിഡന്റ് വി.എം. സുധീരനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
👉🏻 പ്രധാന ചർച്ചാ വിഷയങ്ങൾ:
ജനങ്ങൾക്കിടയിലെ പ്രധാന ചർച്ചാ വിഷയങ്ങൾ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും നികുതി വർധനവുമാണ്. സർവ്വ കാര്യങ്ങൾക്കും നികുതി കുത്തനെ കൂട്ടിയ സർക്കാർ നയവും കാരണം ജനങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്. കൂടാതെ, രൂക്ഷമായ തെരുവുനായ ശല്യവും ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടിലാകുന്ന ഗൗരീശപട്ടത്തെ പല ഭാഗങ്ങളിലെയും ദുരിതവും ജനങ്ങൾക്കിടയിലെ പ്രധാന ചർച്ചാ വിഷയങ്ങളാണ്.
വർഷങ്ങളായി കോർപ്പറേഷൻ ഭരിക്കുന്ന എൽ.ഡി.എഫും ഒമ്പത് വർഷമായി സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാരും ഗൗരീശപട്ടത്തെ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ അവഗണനക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാകും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം.
![]()
