തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണ മോഷണം തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു പ്രധാന പ്രചാരണ വിഷയമാക്കി ഉയർത്തിയിരിക്കുന്നു. തലസ്ഥാന നഗരിയിൽ ഇത് സംബന്ധിച്ച പോസ്റ്ററുകൾ സജീവമാവുകയാണ്.
“ശബരിമലയിലെ സ്വർണ്ണം കട്ടവരെ ഇനി തലസ്ഥാനത്തിന് വേണ്ട. ഇനി അനന്തപുരി ശബരിനാഥനും സംഘവും ഭരിക്കട്ടെ” എന്ന പോസ്റ്റർ സോഷ്യൽ മീഡിയയിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും നിറഞ്ഞു. ഈ വിഷയത്തിൽ പ്രതിക്കൂട്ടിലാണ് സി പി എം .
ഭഗവാൻ്റെ മുതല് മോഷ്ടിച്ച സംഭവത്തിൽ ജനങ്ങൾക്കിടയിൽ അമർഷം ശക്തമാണ്. ഈ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. ശബരിമല വിഷയത്തിലെ വിവാദങ്ങൾ മുന്നോട്ട് വെച്ച് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനാണ് യു.ഡി.എഫ് (UDF) ശ്രമം. ശബരിമല സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് ഭരണസമിതിയിലെ ചിലർ പ്രതിക്കൂട്ടിലായ സാഹചര്യം സി.പി.എമ്മിന് തലസ്ഥാനത്ത് തിരിച്ചടിയാകുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.
![]()
