Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » “വൈകാരിക ബന്ധവും നാടിനോടുള്ള സ്നേഹവും; പുതിയ ദൗത്യം പാർട്ടി ഏൽപ്പിക്കുന്നു” അരുവിക്കര മുതൽ കവടിയാർ വരെ! ഓർമകൾ പങ്ക് വച്ച് കെ.എസ് ശബരിനാഥ്

“വൈകാരിക ബന്ധവും നാടിനോടുള്ള സ്നേഹവും; പുതിയ ദൗത്യം പാർട്ടി ഏൽപ്പിക്കുന്നു” അരുവിക്കര മുതൽ കവടിയാർ വരെ! ഓർമകൾ പങ്ക് വച്ച് കെ.എസ് ശബരിനാഥ്

kerala leader By kerala leader November 3, 2025 1 Min Read
Share

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.എസ്. ശബരിനാഥൻ വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തേക്ക്. തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിവരം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഓർമ്മകളും പുതിയ ദൗത്യമേൽക്കുമ്പോഴുള്ള വൈകാരിക നിമിഷങ്ങളും പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

​അരുവിക്കരയിലേക്ക് വിളിച്ച ആ നിമിഷം…

​2015 മെയ് മാസത്തിലെ ഒരു സംഭവം ഓർത്തെടുത്താണ് ശബരിനാഥൻ കുറിപ്പ് ആരംഭിക്കുന്നത്. “ടാറ്റാ ട്രസ്റ്റിന്റെ ഒരു സുപ്രധാന മീറ്റിംഗിൽ പങ്കെടുക്കുവാൻ വേണ്ടി മുംബൈയിൽ നിന്ന് ഡൽഹിയിൽ യാത്ര ചെയ്യാൻ ഒരുങ്ങുമ്പോഴാണ് നാട്ടിലേക്ക് ഉടനെ തിരികെ വരണം എന്ന് പറഞ്ഞുകൊണ്ട് ഉമ്മൻ ചാണ്ടി സാറും ശ്രീ രമേശ്‌ ചെന്നിത്തലയും ശ്രീ വി.എം. സുധീരനും ഒരു ഫോണിൽ എന്നെ വിളിക്കുന്നത്.” അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സമ്മതം മൂളിയത് വ്യക്തിപരമായ കാര്യങ്ങൾ പരിഗണിച്ചല്ലെന്നും, കോൺഗ്രസ് പാർട്ടിയോടുള്ള വൈകാരിക ബന്ധവും സ്വന്തം നാടിനുവേണ്ടി പ്രവർത്തിക്കണം എന്നുള്ള അതിയായ ആഗ്രഹവുമാണ് തന്നെ നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

​കവടിയാറിലെ പുതിയ ദൗത്യം

​11 വർഷത്തെ സംഘടന പ്രവർത്തനത്തിന്റെയും പാർലമെന്ററി പരിചയത്തിന്റെയും അനുഭവസമ്പത്തോടെ നിൽക്കുന്ന ഈ ഘട്ടത്തിൽ പാർട്ടി തന്നെ ഒരു പുതിയ ദൗത്യം ഏൽപ്പിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ഇപ്പോഴും തന്നെ നയിക്കുന്നത് കേരളത്തിനോടും തിരുവനന്തപുരത്തോടുമുള്ള അടങ്ങാത്ത സ്നേഹവും അതിനോടൊപ്പം കോൺഗ്രസ് ആദർശങ്ങളിലെ വിശ്വാസവുമാണ്.

​ഒറ്റക്കെട്ടായി ഈ ഉദ്യമം തുടങ്ങുകയാണെന്നും എല്ലാവരുടെയും സഹായവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുമെന്ന വിശ്വാസമുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ എഴുതാം, സംവദിക്കാം, കാണാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Loading

TAGGED: Aruvikkara, Congress Leader, K S Sabarinadhan, Kavadiar Ward, Kerala leader, Kerala Politics, Local Body Election Kerala, Sabarinadhan Facebook Post, Thiruvananthapuram Corporation Election, UDF Candidate, വികസനം
kerala leader November 3, 2025 November 3, 2025
Share This Article
Facebook Twitter Copy Link Print
Previous Article കെ. മുരളീധരൻ്റെ ജാഥ തിരുമലയിൽ നിന്ന്; ഞെട്ടി ബി.ജെ.പി കേന്ദ്രങ്ങൾ! കൗൺസിലറുടെ ആത്മഹത്യ ചർച്ചയാകുമോ?
Next Article ജി.കെ.യുടെ ശബരി; രാഷ്ട്രീയ പക്വതയുടെ പുതിയ പാഠം! എം.എൽ.എയിൽ നിന്ന് മേയർ സ്ഥാനാർത്ഥിയിലേക്ക്

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?