തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിന് ആളുകളെ എത്തിക്കാൻ ക്വാട്ട നിശ്ചയിച്ച് ഉത്തരവ്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശപ്രകാരമാണ് ചടങ്ങിലേക്ക് ആളെ കൂട്ടാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ക്വാട്ട നിശ്ചയിച്ചുകൊണ്ടുള്ള ജോയിന്റ് ഡയറക്ടറുടെ കത്ത് പുറത്തുവന്നത്.
ദാരിദ്ര്യ വിമുക്ത പ്രഖ്യാപനമെന്ന സുപ്രധാന പരിപാടിക്ക് സ്വാഭാവിക പങ്കാളിത്തം ഉറപ്പാക്കുന്നതിനു പകരം, കൃത്രിമമായി ആളുകളെ എത്തിക്കാൻ സർക്കാർ തലത്തിൽ നിർബന്ധിത ക്വാട്ട ഏർപ്പെടുത്തിയത് വിവാദമായിരിക്കുകയാണ്. എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കുമായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കത്ത് അയച്ചത്.
നിർബന്ധിത ക്വാട്ട വിവരങ്ങൾ:
ജില്ലാടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നിശ്ചയിച്ച ക്വാട്ട ഇങ്ങനെ:
- ഗ്രാമ പഞ്ചായത്ത്: 200 പേർ
- ബ്ലോക്ക് പഞ്ചായത്ത്: 100 പേർ
- മുനിസിപ്പാലിറ്റി: 300 പേർ
ഇതുകൂടാതെ, തിരുവനന്തപുരം നഗരസഭയിൽ നിന്ന് മാത്രം 10,000 പേരെ പരിപാടിക്കെത്തിക്കണമെന്നും നിർദ്ദേശമുണ്ട്. സർക്കാർ പരിപാടികൾക്ക് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പങ്കെടുപ്പിക്കാൻ ക്വാട്ട നിശ്ചയിക്കുന്നത് പതിവാണെങ്കിലും, പൊതുജനങ്ങളെ ക്വാട്ട വെച്ച് നിർബന്ധപൂർവം എത്തിക്കാൻ ശ്രമിക്കുന്നത് പദ്ധതിയുടെ ജനകീയ അടിത്തറ ചോദ്യം ചെയ്യുന്ന ഒന്നായി മാറിയിരിക്കുകയാണ്.
![]()
