Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കേരളത്തിൽ ചതിയുടെ ചരിത്രം സൃഷ്ടിച്ച സർക്കാർ: സെക്ര. ആക്ഷൻ കൗൺസിൽ; ക്ഷാമബത്ത കുടിശ്ശിക നിഷേധിക്കൽ, ജീവനക്കാരന് നഷ്ടം 9,25,740 രൂപ വരെ, പെൻഷൻകാരന് നഷ്ടപ്പെട്ടത് 4,66,211 രൂപ വരെ

കേരളത്തിൽ ചതിയുടെ ചരിത്രം സൃഷ്ടിച്ച സർക്കാർ: സെക്ര. ആക്ഷൻ കൗൺസിൽ; ക്ഷാമബത്ത കുടിശ്ശിക നിഷേധിക്കൽ, ജീവനക്കാരന് നഷ്ടം 9,25,740 രൂപ വരെ, പെൻഷൻകാരന് നഷ്ടപ്പെട്ടത് 4,66,211 രൂപ വരെ

kerala leader By kerala leader October 31, 2025 1 Min Read
Share

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയിലും (ഡി.എ.) ക്ഷാമാശ്വാസത്തിലും (ഡി.ആർ.) ‘ചതിയുടെ ചരിത്രം’ സൃഷ്ടിച്ച സർക്കാരാണ് കേരളത്തിലെ ഇടതു ഭരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക നിഷേധിക്കുന്നത്.

​ഇത്തവണ ജീവനക്കാരുടെ 33 മാസത്തെയും പെൻഷൻകാരുടെ 34 മാസത്തെയും കുടിശ്ശികയാണ് നിഷേധിക്കപ്പെട്ടതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് അഭിപ്രായപ്പെട്ടു.

​നിഷേധിച്ചത് കോടികൾ!

​ഒമ്പതര വർഷത്തെ ഭരണത്തിനിടയിൽ ഡി.എ./ഡി.ആർ. എന്നിവയുടെ പൂർവകാല പ്രാബല്യം നിഷേധിച്ചു തുടങ്ങിയത് 2019 മുതലാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം മാത്രം നിഷേധിച്ചത് 166 ദിവസത്തെ ശമ്പളത്തിനും 168 ദിവസത്തെ പെൻഷനും തുല്യമായ തുകയാണ്.

  • ​ജീവനക്കാർക്ക് നഷ്ടമായത്: ഒരു ജീവനക്കാരന് ഈ ഇനത്തിൽ മാത്രം 1,27,650 രൂപ മുതൽ 9,25,740 രൂപ വരെ.
  • ​പെൻഷൻകാർക്ക് നഷ്ടമായത്: 64,630 രൂപ മുതൽ 4,66,211 രൂപ വരെ.

​ഇത്തരത്തിൽ കൊടിയ ‘കൊള്ള’ക്ക് ജീവനക്കാരും പെൻഷൻകാരും ഇരയാവുമ്പോഴും, സർക്കാരിനെ വാഴ്ത്തിപ്പാടുന്ന ഇടതുസർവീസ് സംഘടനകൾക്ക് അസാമാന്യമായ ‘ചർമശേഷിയുണ്ടെ’ന്നും ആക്ഷൻ കൗൺസിൽ വിമർശിച്ചു.

​സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ്. പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി ബി. നൗഷാദ്, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം.എസ്. മോഹനചന്ദ്രൻ, ജനറൽ സെക്രട്ടറി സി.ഡി. ശ്രീനിവാസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി.എ. ബിനു എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Loading

TAGGED: DA Arrears Kerala, Dearness Allowance Kerala, Government Employees Protest, MS Irshad, ഇടതുഭരണം, കേരള ധനകാര്യം, കേരള സർക്കാർ ജീവനക്കാർ, ക്ഷാമബത്ത കുടിശ്ശിക, ഡിഎ നിഷേധം, പെൻഷൻകാർ, സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
kerala leader October 31, 2025 October 31, 2025
Share This Article
Facebook Twitter Copy Link Print
Previous Article വ്യാജവാർത്താ പ്രളയം: വി.ഡി. സതീശനെതിരെ ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ ലേഖകൻ്റെ ബോംബ്, പിന്നിൽ തദ്ദേശ മന്ത്രിയുടെ സ്റ്റാഫോ?
Next Article ആശാ സമരത്തെ അനുകൂലിച്ചു; പ്രേംകുമാറിൻ്റെ കസേര തെറിപ്പിച്ച് പിണറായി!

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?