തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെയും അധ്യാപകരെയും വിഡ്ഢികളാക്കി പിണറായി സർക്കാരിന്റെ 'അവസാന തള്ള്'. 2025-26 പ്രോഗ്രസ് റിപ്പോർട്ടിൽ പെൻഷൻ സുരക്ഷ നടപ്പാക്കിയെന്ന സർക്കാരിന്റെ അവകാശവാദം വെറും പച്ചക്കള്ളമാണ്. പങ്കാളിത്ത പെൻഷൻ അറബിക്കടലിൽ ഒഴുക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ, ഒടുവിൽ പദ്ധതിയുടെ പേര് മാറ്റി ജീവനക്കാരെ വീണ്ടും ഇരുട്ടിൽ നിർത്തുകയാണ്. അറബിക്കടലിലല്ല, ജീവനക്കാരെയാണ് മുക്കിയത്! 2016-ൽ അധികാരത്തിൽ വന്നവർ സ്റ്റാറ്റ്യൂട്ടറി പെൻഷൻ തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകിയത് വോട്ട് തട്ടാനായിരുന്നുവെന്ന് ഇപ്പോൾ…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ന്യായമായ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചും വ്യാജ വാഗ്ദാനങ്ങൾ നൽകിയും സർക്കാർ ജീവനക്കാരെ കബളിപ്പിക്കുകയാണെന്ന ആരോപണവുമായി എൻ.ജി.ഒ അസോസിയേഷൻ രംഗത്ത്. ഡി.എ കുടിശ്ശിക മുതൽ പെൻഷൻ വരെയുള്ള ആനുകൂല്യങ്ങളിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവുകൾ വെറും 'മായ'യാണെന്ന് സംഘടന കുറ്റപ്പെടുത്തി. പ്രധാന ആരോപണങ്ങൾ ചുരുക്കത്തിൽ: "അവസാനകാലത്തെ ഉത്തരവുകൾ ചതി" തിരഞ്ഞെടുപ്പ് കാലത്തോ ഭരണത്തിന്റെ അവസാന ഘട്ടത്തിലോ പുറപ്പെടുവിക്കുന്ന ഇത്തരം ഉത്തരവുകൾ വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് സംഘടന ആരോപിക്കുന്നു.…
തിരുവനന്തപുരം: ഇടതു സർക്കാരിന്റെ അവസാന ബജറ്റ് സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം കേവലം ഒരു ‘ആഗോള തട്ടിപ്പ്’ മാത്രമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ശമ്പള പരിഷ്കരണവും ഡി.എ കുടിശ്ശികയും ഉൾപ്പെടെയുള്ള ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളെ സർക്കാർ പൂർണ്ണമായും അവഗണിച്ചുവെന്ന് കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ബജറ്റ് പ്രസംഗം കത്തിക്കലും സംഘടിപ്പിച്ചു. അട്ടിമറിക്കപ്പെട്ട ശമ്പള പരിഷ്കരണം ശമ്പള പരിഷ്കരണ കമ്മീഷനെ…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയിലും (ഡി.എ.) ക്ഷാമാശ്വാസത്തിലും (ഡി.ആർ.) 'ചതിയുടെ ചരിത്രം' സൃഷ്ടിച്ച സർക്കാരാണ് കേരളത്തിലെ ഇടതു ഭരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക നിഷേധിക്കുന്നത്. ഇത്തവണ ജീവനക്കാരുടെ 33 മാസത്തെയും പെൻഷൻകാരുടെ 34 മാസത്തെയും കുടിശ്ശികയാണ് നിഷേധിക്കപ്പെട്ടതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് അഭിപ്രായപ്പെട്ടു. നിഷേധിച്ചത് കോടികൾ! ഒമ്പതര വർഷത്തെ ഭരണത്തിനിടയിൽ ഡി.എ./ഡി.ആർ. എന്നിവയുടെ പൂർവകാല…
Sign in to your account