Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കിഫ്ബി സിൽവർ ജൂബിലി: 26-ാം വയസ്സിൽ 25-ാം വർഷം! ധൂർത്തിനായി കോടികൾ മുടക്കി ആഘോഷത്തിനൊരുങ്ങി സർക്കാർ

കിഫ്ബി സിൽവർ ജൂബിലി: 26-ാം വയസ്സിൽ 25-ാം വർഷം! ധൂർത്തിനായി കോടികൾ മുടക്കി ആഘോഷത്തിനൊരുങ്ങി സർക്കാർ

kerala leader By kerala leader October 27, 2025 1 Min Read
Share

തിരുവനന്തപുരം: 26 വയസ്സ് പൂർത്തിയാകുമ്പോൾ 25-ാം വർഷം ആഘോഷിച്ചാൽ എങ്ങനെയിരിക്കും? പ്രായം കൂടുന്തോറും പ്രായം കുറച്ച് പറയുന്ന ചിലരെപ്പോലെയാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബിയും.

​1999 നവംബർ 11-നായിരുന്നു കിഫ്ബിയുടെ ജനനം. സ്വാഭാവികമായും സിൽവർ ജൂബിലി (25 വർഷം) ആഘോഷിക്കേണ്ടത് 2024 നവംബറിലാണ്. എന്നാൽ, 2025-ന്റെ തുടക്കത്തിൽ സിൽവർ ജൂബിലി ആഘോഷിക്കാൻ നീക്കം ഉണ്ടായിരുന്നെങ്കിലും കിഫ്ബി സിഇഒ കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ അത് മാറ്റിവെച്ചു.

​മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം സിബിഐ കേസെടുത്തത് ആഘോഷങ്ങൾക്ക് തടസ്സമായി. മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. പരാതിക്കാരന്റെ മൊഴി, വിജിലൻസ് റിപ്പോർട്ട്, മറ്റ് സുപ്രധാന രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ ജസ്റ്റിസ് കെ. ബാബുവാണ് സിബിഐക്ക് നിർദേശം നൽകിയത്.

​എന്നാൽ, മുൻകൂർ പ്രോസിക്യൂഷൻ അനുമതിയില്ലാതെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന കെ.എം. എബ്രഹാമിന്റെ വാദത്തെ തുടർന്ന് സുപ്രീം കോടതി കേസ് സ്റ്റേ ചെയ്തു.

​ഈ നിയമക്കുരുക്കുകൾ കെട്ടടങ്ങിയതോടെ, കിഫ്ബി സിൽവർ ജൂബിലി ആഘോഷിക്കാനുള്ള ഫയൽ കെ.എം. എബ്രഹാം പൊടി തട്ടിയെടുത്തു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ കിഫ്ബി സിൽവർ ജൂബിലി ആഘോഷ പരിപാടികൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. കോടികൾ മുടക്കിയുള്ള മറ്റൊരു ധൂർത്തിനായിരിക്കും കേരളം സാക്ഷ്യം വഹിക്കുക.

Loading

TAGGED: CBI, K.M. എബ്രഹാം, KIIFB, KIIFB Controversy, KIIFB സിൽവർ ജൂബിലി, കിഫ്ബി, കെ എം. എബ്രഹാം, കെ.എൻ. ബാലഗോപാൽ, കേരള സർക്കാർ, ജോമോൻ പുത്തൻ പുരയ്ക്കൽ, ധൂർത്ത്, പിണറായി വിജയൻ, സിൽവർ ജൂബിലി
kerala leader October 27, 2025 October 27, 2025
Share This Article
Facebook Twitter Copy Link Print
Previous Article പി.എം. ശ്രീ ഊരാക്കുടുക്ക്: കേന്ദ്ര കരാറിൽ നിന്ന് സ്വമേധയാ പിന്മാറാൻ സംസ്ഥാനത്തിന് കഴിയില്ല! വ്യവസ്ഥകൾ കടുകട്ടി
Next Article കിഫ്ബി ധൂർത്ത്: 26-ാം വയസ്സിൽ 25 കോടിയുടെ സിൽവർ ജൂബിലി; 10 കോടി പരസ്യത്തിന്, റിമി ടോമിക്കും മറ്റ് പരിപാടികൾക്കുമായി 7.5 കോടി!

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?