തിരുവനന്തപുരം: കേരളത്തിൽ അടുത്ത മുഖ്യമന്ത്രിയായി ആര് വരണമെന്ന ജനങ്ങളുടെ താൽപ്പര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നേറ്റം തുടരുന്നു. മനോരമ ന്യൂസ് പുറത്തുവിട്ട ഏറ്റവും പുതിയ സർവേ ഫലങ്ങൾ പ്രകാരം 29.2 ശതമാനം പേരാണ് സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്. ഫെബ്രുവരി ആദ്യവാരം 24.1 ശതമാനമായിരുന്ന പിന്തുണയാണ് ഇപ്പോൾ റെക്കോർഡ് നിലയിലേക്ക് ഉയർന്നിരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനും സർവേയിൽ തന്റെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 25.1 ശതമാനം പേരുടെ പിന്തുണയുമായി…
തിരുവനന്തപുരം: ലോകത്തുള്ള എല്ലാ ഏകാധിപതികളും ഭയപ്പെടുന്നതുപോലെ, കേരളത്തിലെ 'ഏകാധിപതിക്കും' സമരത്തോടു ഭയവും പുച്ഛവും അസഹിഷ്ണുതയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റ് എന്ന് അവകാശപ്പെടുകയും സമരങ്ങളിലൂടെയാണ് വളർന്നതെന്ന് പ്രസംഗിക്കുകയും ചെയ്യുന്നവർ, സമരം കണ്ടാൽ ഏകാധിപതികളെപ്പോലെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. സമരങ്ങളെ ഭയക്കുന്ന സർക്കാർ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ: "ഏകാധിപതികൾക്ക് സമരം…
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയുള്ള ആരോപണങ്ങളിൽ വിജിലൻസിൻ്റെ നിർണ്ണായക റിപ്പോർട്ട്. സതീശൻ അഴിമതി നടത്തിയതിനോ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിനോ തെളിവുകളില്ലെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച വ്യക്തത വരുത്തൽ റിപ്പോർട്ട് (Clarification Report) വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ സർക്കാരിന് സമർപ്പിച്ചു. വിജിലൻസ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ: വിജിലൻസ് ഡയറക്ടർക്ക് വേണ്ടി പോലീസ് ഇൻസ്പെക്ടർ ജനറലാണ് ഈ റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയത്.…
തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ശബരിമലയിലെ 'ഭയാനകമായ' സാഹചര്യത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും ഈ വിഷയത്തിൽ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വർണ്ണക്കൊള്ള വിവാദത്തിന് പിന്നാലെ ഇപ്പോഴത്തെ തീർത്ഥാടന കാലവും സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അവതാളത്തിലാക്കിയിരിക്കുകയാണ്. ഭക്തർക്ക് കുടിവെള്ളം പോലും നൽകാൻ കഴിയാത്തവിധം അടിസ്ഥാന സൗകര്യങ്ങൾ പാടെ…
തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിന്റെ മറവിൽ സംഘ്പരിവാറിന്റെ വർഗീയ പ്രചാരണത്തിന് വിദ്യാർത്ഥികളെ ഉപയോഗിച്ച റെയിൽവേയുടെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഉത്തരേന്ത്യയിലേതിന് സമാനമായി വിഭജനത്തിന്റെ രാഷ്ട്രീയം കേരളത്തിലും നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിച്ച റെയിൽവേ, അതിന്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചതായും സതീശൻ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയമായി…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൂടുതൽ ചൂടുപിടിക്കുന്നു. യു.ഡി.എഫ് പ്രചാരണത്തിൻ്റെ ഭാഗമായി കെ. മുരളീധരൻ നയിക്കുന്ന വാഹന ജാഥ നാളെ തിരുമലയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷനിലെ എല്ലാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ഈ ജാഥയുടെ തുടക്കം തന്നെ ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ബിജെപി കൗൺസിലറായിരുന്ന അനിലിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഥയ്ക്ക് തിരുമലയിൽ നിന്ന് തുടക്കമിടുന്നത്. അനിലിൻ്റെ ആത്മഹത്യയും അതിലേക്ക്…
കൊച്ചി: ബിജെപിക്ക് ഭരണമുന്നണിയിൽ വൻ സ്വാധിനം നിലനിൽക്കുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ് സിപിഐ നേതാവ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷത്തേക്കാൾ രൂക്ഷമായാണ് ബിനോയ് വിശ്വം സർക്കാരിനെ വിമർശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയേയും സംഘ് പരിവാറിനേയും സന്തോഷിപ്പിക്കാനാണ് പിണറായി സർക്കാർ ഈ തീരുമാനം എടുത്തതെന്ന് ആ സർക്കാരിലെ പ്രധാന ഘടകകക്ഷിയുടെ നേതാവ് പറയുന്നതിലൂടെ കാര്യങ്ങൾ വ്യക്തമാണെന്നും സതീശൻ പറഞ്ഞു. ഘടകകക്ഷികളെ ഇരുട്ടിലാക്കിയെന്നും സിപിഐക്ക് ഒരു വിലയുമില്ലെന്നും…
Sign in to your account