Tag: നടപടിക്രമം

Kerala Politics News 1 Min Read

രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റ് ഷംസീറിനെ അറിയിക്കണം!

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, ഒരു നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സജീവ ചർച്ചയാകുന്നു. യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതോടെയാണ് രാഹുലിൻ്റെ അറസ്റ്റ് ഏതാണ്ട് ഉറപ്പായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ​അറസ്റ്റ് ചെയ്താൽ ഉടൻ സ്പീക്കറെ അറിയിക്കണം: ​നിലവിലെ നിയമം അനുസരിച്ച് ഒരു എം.എൽ.എയെ അറസ്റ്റ് ചെയ്താൽ വിവരം ഉടൻ തന്നെ സ്പീക്കർ എ.എൻ. ഷംസീറിനെ അറിയിക്കണം.