തിരുവനന്തപുരം: പി എം ശ്രീ കുറുപ്പിൻ്റെ ഉറപ്പായി തുടരും! വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി ഫലപ്രദമായ ചർച്ചയെന്ന് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെളിപ്പെടുത്തിയതോടെ സി പി ഐ വെട്ടിലായി. പി എം ശ്രീ മരവിപ്പിക്കുന്ന കാര്യം കേന്ദ്രത്തെ വാക്കാൽ അറിയിച്ചു എന്നാണ് മന്ത്രി ശിവൻ കുട്ടി ഇന്നലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ കണ്ട ശേഷം പറഞ്ഞത്. എന്നാൽ ഇങ്ങനെ ഒരാവശ്യം കേരളം മുന്നോട്ട് വെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥിരികരിക്കുന്നുമില്ല. കേരളവുമായുള്ള…
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ (പി.എം. ശ്രീ) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ഒപ്പിട്ട ധാരണാപത്രം (MoU) കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. പദ്ധതിയിൽ ചേർന്നതിനെതിരെ മുന്നണിയിൽ നിന്നുൾപ്പെടെ ശക്തമായ എതിർപ്പുകൾ ഉയർന്നതോടെ, ഈ കരാറിൽ നിന്ന് സംസ്ഥാനത്തിന് സ്വമേധയാ പിന്മാറാൻ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ പ്രധാന തർക്കവിഷയം. ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം, പദ്ധതിയിൽ നിന്ന്…
കൊച്ചി: ബിജെപിക്ക് ഭരണമുന്നണിയിൽ വൻ സ്വാധിനം നിലനിൽക്കുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ് സിപിഐ നേതാവ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷത്തേക്കാൾ രൂക്ഷമായാണ് ബിനോയ് വിശ്വം സർക്കാരിനെ വിമർശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയേയും സംഘ് പരിവാറിനേയും സന്തോഷിപ്പിക്കാനാണ് പിണറായി സർക്കാർ ഈ തീരുമാനം എടുത്തതെന്ന് ആ സർക്കാരിലെ പ്രധാന ഘടകകക്ഷിയുടെ നേതാവ് പറയുന്നതിലൂടെ കാര്യങ്ങൾ വ്യക്തമാണെന്നും സതീശൻ പറഞ്ഞു. ഘടകകക്ഷികളെ ഇരുട്ടിലാക്കിയെന്നും സിപിഐക്ക് ഒരു വിലയുമില്ലെന്നും…
Sign in to your account