Tag: ദേവസ്വം ബോർഡ്

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണക്കൊള്ള: ‘പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതി ചേർത്ത് എസ്.ഐ.ടി ചോദ്യം ചെയ്യണം’; ഹൈക്കോടതി വിധിയിൽ വി.ഡി. സതീശൻ

തിരുവനന്തപുരം: ​ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തിൽ, ബോർഡ് പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇവരെ ഉടൻ ചോദ്യം ചെയ്യണം. ​"ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്‍ക്കാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത് എന്നതുകൊണ്ടാണ് അമ്പലകള്ളന്മാര്‍ക്ക് കുടപിടിക്കുന്നത്,"

Kerala Politics News 1 Min Read

അഴിമതിയും കൊള്ളയും: അഞ്ച് ദേവസ്വം ബോർഡുകളും ഉടൻ പിരിച്ചുവിടണമെന്ന് വെള്ളാപ്പള്ളി നടേശൻ

കൊച്ചി: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളും ഉടൻ പിരിച്ചുവിടണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ച ബോർഡുകൾ ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്ന നിലയിലേക്ക് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപിയുടെ മുഖപത്രമായ 'യോഗനാദ'ത്തിലെ മുഖപ്രസംഗത്തിലാണ് സർക്കാരിനും ദേവസ്വം ബോർഡുകൾക്കുമെതിരെ രൂക്ഷ വിമർശനമുയർത്തിയത്. ​ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ ശക്തമായ പ്രതികരണം. "ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു. കാണിക്ക വഞ്ചിയിൽ കയ്യിട്ടു വാരാത്തവർ