തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം നാല് മാസങ്ങൾ മാത്രം ശേഷിക്കെ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാര്യമായ തിരിച്ചടി നേരിടുകയാണെങ്കിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നിഷേധിച്ച ക്ഷാമബത്ത (ഡി.എ) കുടിശിക നൽകുന്നതിൽ സർക്കാർ പുനർവിചിന്തനം നടത്തും. സർക്കാരിന്റെ ഈ നിർണായക നീക്കം ഏകദേശം 12 ലക്ഷത്തോളം വരുന്ന ജീവനക്കാരെയും പെൻഷൻകാരെയും ഉടൻ തന്നെ 'ലക്ഷപ്രഭുക്കൾ' ആക്കിയേക്കും. തിരഞ്ഞെടുപ്പിലെ പ്രകടനത്തെ ആശ്രയിച്ച്, ക്ഷാമബത്ത കുടിശിക അനുവദിക്കുന്ന കാര്യത്തിൽ ധനവകുപ്പ് അനുകൂലമായ നിലപാടെടുക്കുമെന്നാണ്…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡി.എ/ഡി.ആർ) അനുവദിക്കുന്നതിൽ പിണറായി സർക്കാർ കാണിക്കുന്ന ഇരട്ടനീതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ നാല് വർഷങ്ങളായി തുടരുന്ന ഈ 'സർക്കസ്' നിലവിലെ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പത്ത് ഗഡു ക്ഷാമബത്ത ലഭിക്കുമ്പോൾ, സർക്കാർ ജീവനക്കാർക്ക് അഞ്ച് ഗഡു ക്ഷാമബത്ത മാത്രമാണ് അനുവദിച്ചിട്ടുള്ളത്. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് 10 ഗഡു ക്ഷാമ ആശ്വാസം ലഭിക്കുമ്പോൾ, വിരമിച്ച…
തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർത്ഥികളെ ആശങ്കയിലാഴ്ത്തി സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) കുടിശിക വിഷയം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ക്ഷാമബത്തയും അതിന്റെ കുടിശിക നിഷേധവും ഒരു തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മാറുന്നത്. 2021-ൽ കെ.എൻ. ബാലഗോപാൽ ധനമന്ത്രിയായ ശേഷം അഞ്ച് ഗഡു ക്ഷാമബത്തയും ക്ഷാമാശ്വാസവുമാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഇതിന്റെ കുടിശിക നൽകാൻ സർക്കാർ തയ്യാറായില്ല. ഇത് ജീവനക്കാർക്കും പെൻഷൻകാർക്കും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല പ്രതീക്ഷയായ പന്ത്രണ്ടാം ശമ്പള-പെൻഷൻ പരിഷ്കരണം വൈകുമെന്ന് സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ മാത്രമേ സർക്കാർ പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ എന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തൽ. 2024 ജൂലൈ മുതൽ ലഭിക്കേണ്ടിയിരുന്ന പരിഷ്കരണത്തിനായി കമ്മീഷനെ നിയമിക്കാനുള്ള സമയപരിധി ഇതിനോടകം കഴിഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ കമ്മീഷൻ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതീക്ഷ. എന്നാൽ…
തിരുവനന്തപുരം: ധനവകുപ്പിന്റെ പ്രധാന പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയതിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കടുത്ത അമർഷത്തിൽ. ക്ഷേമ പെൻഷൻ വർദ്ധനവ്, ക്ഷാമബത്ത അനുവദിക്കൽ തുടങ്ങിയ സുപ്രധാന കാര്യങ്ങൾ ഈ മാസം 29-ന് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുമ്പോൾ ധനമന്ത്രി അത് അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ഇതോടെ ധനമന്ത്രിയുടെ പങ്ക് 'ശിപായി റോളിൽ' ഒതുങ്ങിയെന്ന വിമർശനം ശക്തമായി. ബാലഗോപാലിന്റെ 'നിശബ്ദ' പ്രതികാരം ജാള്യത മറയ്ക്കാൻ, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ക്ഷാമബത്ത…
തിരുവനന്തപുരം: പി.എം.ശ്രീ (PM-SHRI) പദ്ധതിയുടെ പേരിൽ സി.പി.ഐയുടെ മുന്നിൽ നാണംകെട്ട തോൽവി സമ്മതിക്കേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ 'അഭ്യാസം' ആയിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം കണ്ടത്. നവംബർ ഒന്നാം തീയതിയിലെ നിയമസഭയിലെ പ്രസംഗം എടുത്തു വെക്കാൻ മന്ത്രിസഭായോഗത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മുഖ്യമന്ത്രി ആ പ്രസംഗം എടുത്തു നടത്തിയ 'ഒറ്റ തട്ട്' പ്രഖ്യാപനങ്ങളുടെ പ്രളയമായി. പ്രഖ്യാപനങ്ങളുടെ പ്രധാന…
തിരുവനന്തപുരം: മാസങ്ങളോളം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരെ തിരിഞ്ഞുനോക്കാത്ത എൽഡിഎഫ് സർക്കാർ, കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. 3 ശതമാനം ക്ഷാമബത്ത (Dearness Allowance - DA) വർദ്ധിപ്പിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച ഉത്തരവ് ധനവകുപ്പിൽ നിന്ന് ഉടൻ പുറത്തിറങ്ങും. സ്വന്തം പാർട്ടിക്കാരെ സംരക്ഷിക്കാനും അവർക്ക് വാരിക്കോരി ആനുകൂല്യങ്ങൾ നൽകാനുമുള്ള സർക്കാരിന്റെ ശൈലിയാണ് ഈ നീക്കത്തിലൂടെ വീണ്ടും…
Sign in to your account